ഏലം കർഷകർക്കായി രാജകുമാരി സർവീസ് സഹകരണ ബാങ്കിന്റെയും രാജാക്കാട് സ്‌പൈസ് ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന കാർഷിക സെമിനാർ സംഘടിപ്പിച്ചു
കാർഷിക ഗ്രാമമായ രാജകുമാരിയിലെ ഏലം കർഷകർക്കായിട്ടാണ് ഏകദിന കാർഷിക പരിശീലന പരിവാടി സംഘടിപ്പിച്ചത്. രാജകുമാരി സർവ്വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രാജാക്കാട് സ്പൈസ് ബോർഡ് ഫീൽഡ് ഓഫിസിന്റെ സഹകരണത്തോടെയാണ് ഏകദിന കാർഷിക സെമിനാർ സംഘടിപ്പിച്ചത് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ശാന്തൻപാറ കൃഷി വിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ സുധാകർ സുന്ദരരാജൻ ക്ലാസ് നയിച്ചു.
ഏലകൃഷി പരിപാലന മുറകളും കിടരോഗ നിയത്രണവും എന്ന വിഷയത്തിൽ കർഷകർക്ക് ബോധവൽക്കരണം നൽകുക,ശാസ്ത്രീയമായ കൃഷി രീതികളും,കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ഉത്പാദനം കൈവരിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങളും ,കാർഷിക മേഖലയുടെ സുസ്ഥിര വികസനവും ലക്ഷ്യം വെച്ചാണ് കാർഷിക സെമിനാർ സംഘടിപ്പിച്ചത് എന്ന് ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി പറഞ്ഞു.സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബോസ് പുത്തയത്ത്,ഡയറക്‌ടർ ബോർഡ് അംഗങ്ങൾ,സ്പൈസ് ബോർഡ് ഉദ്യോഹസ്ഥരായ ജി വിഷ്ണു,കെ എം മുജിറ ബാങ്ക് സെക്രട്ടറി അമ്പിളി ജോർജ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

