വന്ദേമാതരത്തിൻ്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാഭാരതിയുടെ 'നമാമി ഭാരതം' സാമൂഹ്യ വന്ദേമാതര ആലാപനം.
വന്ദേമാതരത്തിൻ്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭാരതത്തിലുടനീളം വിസ്മയം തീർത്ത് വിദ്യാഭാരതിയുടെ 'നമാമി ഭാരതം' സാമൂഹ്യ വന്ദേമാതര ആലാപനം. രാജ്യമൊട്ടാകെയുള്ള 23,000 വിദ്യാലയങ്ങളിൽ ഒരേസമയം ലക്ഷക്കണക്കിന് ആളുകൾ അണിനിരന്ന ഈ മഹാസംഭവം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തിൽ നടന്ന വിപുലമായ പരിപാടിയിൽ സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുള്ളവർ പങ്കുചേർന്നു.വിദ്യാഭാരതിയുടെ നേതൃത്വത്തിൽ രാജ്യത്തെ 23,000 സ്കൂളുകളിലാണ് 'നമാമി ഭാരതം' എന്ന പേരിൽ ഒരേസമയം ദേശീയഗീതം ആലപിച്ചത്. ഒരേ സമയം ഏറ്റവും കൂടുതൽ ആളുകൾ ചേർന്ന് ദേശീയഗീതം ആലപിച്ച ചരിത്രനേട്ടത്തോടെ പരിപാടി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചു.
വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ആർമി റിട്ടയേർഡ് ഹവിൽദാർ രാജേഷ് മേനോൻ മുഖ്യാതിഥിയായി പങ്കെടുത്തു. സരസ്വതി വിദ്യാപീഠം മാനേജർ എം. റ്റി. ഷിബു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ അനീഷ് കെ. എസ്. സ്വാഗതമാശംസിച്ചു. ഭാരതീയ വിദ്യാ നികേതൻ ഇടുക്കി ജില്ലാ സെക്രട്ടറി അജിത് കെ. മുരളീധരൻ, മേഖലാ സംയോജകൻ പി. ആർ. സജീവൻഎന്നിവർ സംസാരിച്ചു
വിദ്യാലയ ചെയർമാൻ ശ്രീനഗരി രാജൻ, കട്ടപ്പന മുനിസിപ്പൽ കൗൺസിലർമാരായ രമേശ് പി. ആർ., മഞ്ജു സതീഷ്, വിദ്യാലയ സമിതി പ്രസിഡൻ്റ് പി. കെ. പ്രസാദ്, പിടിഎ പ്രസിഡൻ്റ് അനിൽകുമാർ പി. ആർ., മാതൃസമിതി പ്രസിഡൻ്റ് സൗമ്യ അനിൽ എന്നിവർ സന്നിഹിതരായിരുന്നു.പരിപാടിയിൽ പങ്കാളികളായ മുഴുവൻ ആളുകൾക്കും ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

