ഉപ്പുതറ ലോൺട്രി പഞ്ചായത്ത് എൽ പി സ്കൂളിൽ ഭാഷാ പഠനപരിപോഷണ പരിപാടിയായ വരമൊഴി പദ്ധതിയുടെ ഉദ്ഘാടനം നടന്നു
ലോൺട്രി പഞ്ചായത്ത് എൽ പി സ്കൂളിൽ ഭാഷാ പഠനപരിപോഷണ പരിപാടിയായ വരമൊഴി വാർഡ് മെമ്പർ രജനി രവി ഉദ്ഘാടനം ചെയ്തു.കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് അക്കാദമിക പിന്തുണ നൽകുമെന്നും മലയാളം, തമിഴ് ഭാഷകളിൽ 32 ക്ലാസുകളിലൂടെ കുട്ടികളിലെ ഭാഷാശേഷികൾ വികസിപ്പിക്കുവാൻ സാധിക്കുമെന്നും ഹെഡ്മാസ്റ്റർ കെ .രാമകൃഷ്ണൻ പറഞ്ഞു.പി.ടി.എ പ്രസിഡൻ്റ് സരിലാലിന്റെ അദ്ധ്യക്ഷതയിൽ നടന്നയോഗത്തിൽ മിഷമോഹൻ, ജിനുമോൻ കെ എം, റിനീഷ് ആർ എന്നിവർ പ്രസംഗിച്ചു.



