കഞ്ഞിക്കുഴി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി പരാതി
2016 കഞ്ഞിക്കുഴി വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം അവരുടെ ആവശ്യങ്ങൾക്കായി മറ്റൊരാളോട് സ്ഥലം വാങ്ങി നിർമ്മിച്ച കിണർ തന്റേതാണെന്ന് വരുത്തി തീർത്തുകൊണ്ടാണ് സ്വകാര്യ വ്യക്തി തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി പണം കൈക്കലാക്കിയത്. തൊഴി ഉറപ്പ് എ ഇ യും ഓർസേയും ഇതിന് കൂട്ട് നിന്നതായി വിവാര കാശ രേഖകൾ തെളിയിക്കുന്നു.വ്യാപാരികൾ കിണർ നിർമ്മിച്ചിരിക്കുന്നതിന്റെയും റിംഗ് ഇറക്കിയതിൻ്റെയും ചിത്രങ്ങൾ എടുത്ത് തൊഴിലുറപ്പ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പണം തട്ടിച്ചെടുക്കുകയായിരുന്നു.
എന്നാൽ പഞ്ചായത്തിലെ രേഖകളിൽ പറയുന്ന കിണർ താൻ കഞ്ഞിക്കുഴി മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ടായിരിക്കുന്ന കാലത്ത് സ്വകാര്യ വ്യക്തിയിൽ നിന്നും പണം കൊടുത്ത് വാങ്ങിയ സ്ഥലത്ത് നിർമ്മിച്ചതാണെന്ന് വ്യാപാരി പ്രതിനിധിയായ ബിജു പറഞ്ഞു.തൊഴിലുറപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ ബന്ധുകൂടിയായ സ്ത്രീയുടെ പേരിലാണ് കിണർ നിർമ്മിച്ചതായി രേഖയുണ്ടാക്കി പണം മാറിയതായി കണ്ടെത്തിയിട്ടുള്ളത്.
ഇത് സംബന്ധിച്ച് പരാതി ലഭിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സർക്കാരിന് പണം നഷ്ടപ്പെടാതെ കുറ്റക്കാരിൽ നിന്നും തിരിച്ചുപിടിക്കുമെന്നും കഞ്ഞിക്കുഴി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.അതേസമയം യുഡിഎഫ് ഭരിക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി വഴിയുള്ള തട്ടിപ്പ് പുതിയ സംഭവം അല്ലെന്നും നിരവധി ക്രമക്കേടുകൾ ഇതിനോടകം നടന്നിട്ടുണ്ട് എന്നും സിപിഎം പ്രവർത്തകർ ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതി തങ്ങളുടെ ഇഷ്ടക്കാർക്ക് വേണ്ടിയിട്ട് തൊഴിലുറപ്പിൽ ഉൾപ്പെടെ നടത്തിവരുന്ന തട്ടിപ്പുകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും സിപിഎം പ്രവർത്തകർ പറഞ്ഞു.