കാൽവരിമൗണ്ടിനും ഡബിൾ കട്ടിങ്ങിനുമിടയിൽ സ്വകാര്യ ബസ്സും അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ജീപ്പും കൂട്ടിയിടിച്ച് അപകടം
ചെറുതോണി സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പും എറണാകുളത്തു നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസ്സുമാണ് അപകടത്തിൽ പെട്ടത്.അടിമാലി കുമിളി ദേശീയപാതയുടെ ഭാഗമായ കാൽവരിമൗണ്ടിന് സമീപമാണ് അപകടം ഉണ്ടായത്. ശബരിമലക്ക് പോയ ശേഷം തിരിച്ചുവരികയായിരുന്ന ചെറുതോണി സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പിലേക്ക് എറണാകുളത്തു നിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ജീപ്പിൽ കുട്ടികളുൾപ്പടെ ഏഴു പേർ ഉണ്ടായിരുന്നു. എന്നാൽ ആർക്കും കാര്യമായ പരിക്കുകൾ സംഭവിച്ചില്ല.


