ഓൾ കേരള ടൈലേഴ്സ് അസ്സോസിയേഷൻ ശാന്തൻപാറ യുണിറ്റ് സമ്മേളനം നടന്നു

സംസ്ഥാന ജില്ലാ സമ്മേളനങ്ങൾക്ക് മുന്നോടിയായിട്ടാണ് യുണിറ്റ് സമ്മേളനങ്ങൾ നടന്നു വരുന്നത് .എസ് എച്ച് ജി സമ്മേളനങ്ങൾ പൂർത്തീകരിച്ച ശേഷമാണ് യുണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ശാന്തൻപാറ യുണിറ്റ് സമ്മേളനം ശാന്തൻപാറയിൽ നടന്നു.നിത്യ ഉപയോഗ സാധങ്ങളുടെയും തയ്യൽ സാമഗ്രികളുടെയും വില വർധനവും റെഡിമേഡ് തുണിത്തരങ്ങളുടെ അതിപ്രസരവും തയ്യൽ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയതായി സമ്മേളനം വിലയിരുത്തി.
തയ്യൽ കൂലി വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത് എന്നും യോഗം വിലയിരുത്തി,ഷേമ പെൻഷനും ആനുകൂല്യങ്ങളും യഥാസമയം ലഭിക്കാത്തതും തയ്യൽ തൊഴിലാളികളെ ദുരിതത്തിലാക്കി .ശാന്തൻപാറ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന ശാന്തൻപാറ യുണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി ബി മനോഹരൻ ഉത്‌ഘാടനം ചെയിതു.
യുണിറ്റ് പ്രസിഡന്റ് കെ റ്റി ശശിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ഏരിയ സെക്രട്ടറി എ സി സോഫി,യുണിറ്റ് സെക്രട്ടറി നിഷാമോൾ ബാബു, യുണിറ്റ് ട്രഷറർ ഇ കെ അമ്പിളി,നിമിഷ മോൾ ,യുണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ചെമ്മണ്ണാർ,ഉടുമ്പൻചോല,ശാന്തൻപാറ,രാജകുമാരി,യുണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിക്കുന്നതോടെ ചെമ്മണ്ണാർ ഏരിയ സമ്മേളനം ജനുവരിയിൽ നടക്കും.