കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ട ധർണ നടത്തി
കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കലാണ് കൂട്ടധർണ സംഘടിപ്പിച്ചത്. ധർണ്ണ കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പ്പടവൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ ആശംസകൾ അർപ്പിച്ചു.



