കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾ അണ്ണൻ തമ്പിമാരെന്ന് കമ്പം എം. എൽ. എ . എൻ . രാമകൃഷ്ണൻ
കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളെ രണ്ട് ചേരിയിലാക്കാനാണ് മോഡി സർക്കാരിൻ്റെ ശ്രമം . എന്നാൽ കേരള ജനതയും തമിഴ്നാട് ജനതയും അണ്ണൻ തമ്പിമാരെ പോലെയാണ്. അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കമ്പം എം എൽ എ. എൻ രാമകൃഷ്ണൻ പറഞ്ഞു.ലോക്കൽ കമ്മറ്റി ഓഫീസ് ഉത്ഘാടനത്തിന് മുന്നോടിയായി ടൗണിൽ പ്രകടനം നടന്നു .
ഓഫീസ് ഉദ്ഘാടനം കമ്പം എം എൽ എ. എൻ രാമകൃഷ്ണൻ നിർവ്വഹിച്ചു. ഉപ്പുതറ ടൗണിൽ നടന്ന പൊതു സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി ടി. എസ്. ഉദയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി ഇൻചാർജ് വി.കെ. മുഹമ്മദ് ആസിഫ്, ജില്ലാ സെക്രട്ടറി കെ.കെ.ജനാർദ്ദനൻ,, കെ. സജീവ്, എ.പി പ്രമോദ്, വി. രാജേഷ് എന്നിവർ പ്രസംഗിച്ചു.



