സിപിഐ എം കട്ടപ്പന ഈസ്റ്റ് ലോക്കല്‍ സമ്മേളനം സംഘടിപ്പിച്ചു
സിപിഐ എം കട്ടപ്പന ഈസ്റ്റ് ലോക്കല്‍ സമ്മേളനം സിഎസ്‌ഐ ഗാര്‍ഡനില്‍ നടന്നു. ലോക്കൽ കമ്മിറ്റിയിലെ മുതിർന്ന അംഗം ടി വാസു പതാക ഉയർത്തി.റെഡ് വോളന്റിയര്‍ മാര്‍ച്ചും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. സമ്മേളനം ജില്ലാ സെക്രട്ടിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ചിലർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്രത്തിലടക്കം അധികാരത്തിൽ വരുമ്പോൾ ജനാധിപത്യ വിപ്ലവത്തിന് ശേഷം ഭൂ പരിഷ്കരണം നടപ്പിലാക്കും.
ഇത് കുത്തക മുതലാളിമാരുടെ കയ്യിൽ നിന്നും കർഷകരിലേക്ക് ഭൂമി എത്തിക്കുവാൻ ആണ്. സമ്പത്തിന്റെ പരിധി നിശ്ചയിക്കും, കോപ്പറേറ്റ് വൽക്കരണം അനുവദിക്കുകയില്ല. ഇത്തരത്തിലെ അജണ്ടകൾക്കെതിരായി ചിലർ മാധ്യമങ്ങളെ ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ കടന്നക്രമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.കട്ടപ്പന ഏരിയ സമ്മേളനം ഡിസംബര്‍ 6,7 തീയതികളില്‍ കട്ടപ്പനയിലും ജില്ലാ സമ്മേളനം 2025 ഫെബ്രുവരി 4 മുതല്‍ 6 വരെ തൊടുപുഴയിലും സംസ്ഥാന സമ്മേളനം ഫെബ്രുവരി 25 മുതല്‍ 28 വരെ കൊല്ലത്തും നടക്കും. 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 2 മുതല്‍ 6 വരെ തമിഴ്നാട്ടിലെ മധുരയിലാണ് നടക്കുന്നത്.
ലോക്കൽ സമ്മേളനത്തിൽ നേതാക്കളായ വി ആർ സജി , ടോമി ജോർജ്, കെ പി സുമോദ്, പി ബി ഷാജി,ജോയ് ജോർജ്, എം സി ബിജു, കെ എൻ ബിനു , പൊന്നമ്മ സുഗതൻ, കെ എൻ വിനീഷ് കുമാർ, ഫൈസൽ ജാഫർ, ടിജി എം രാജു,കെ വി വിശ്വനാഥൻ, അമ്പിളി അനു, സാബു തോമസ്, അതുല്യ ഗോപേഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു.