ശിശുദിനത്തിൽ സമൂഹനന്മയ്ക്കായി കുട്ടികളുടെ റെയിൻബോ റൺ
കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയൽ ഹെസ്‌കൂളിലെ കിഡ്‌സ് വണ്ടർലാന്റും പ്രൈമറി വിഭാഗം കുട്ടികളും ചേർന്ന് ശിശുദിനത്തിൻ്റെ ഭാഗമായി റെയിൻബോ റൺ എന്ന പേരിൽ കൂട്ട ഓട്ടം സംഘടിപ്പിക്കും.സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ദോഷഫലങ്ങളെപ്പറ്റി ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ജംഗ്ഷനിൽ നിന്നും നരിയമ്പാറ ജംഗ്ഷനിലേക്കാണ് റെയിൻബോ റൺ എന്ന പേരിൽ കൂട്ട ഓട്ടം ശിശുദിനമായ നവംബർ 14 വ്യാഴാഴ്‌ച രാവിലെ 7 മണിക്ക് നടത്തുന്നത്.
രാവിലെ വാം അപ് ആക്‌ടിവിറ്റികൾക്ക് ശേഷം 7 മണിക്ക് ആരംഭിക്കുന്ന റെയിൻബോ റൺ സ്കൂൾ ജംഗ്ഷനിൽ എക്സൈസ് വിമുക്തി നോഡൽ ഓഫീസർ സാബുമോൻ എം.സിഫ്ളാഗ് ഓഫ് ചെയ്യും. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു മധു കുട്ടൻ സന്ദേശം നൽകും.പോലീസ് ഡിപ്പാർട്ട്മെൻ്റ്, എക്സൈസ് ഡിപ്പാർട്ട്മെൻ്റ് എന്നിവരോടൊപ്പം സ്കൂളിലെ എസ്.പി.സി., സ്കൗട്ട് & ഗൈഡ്, ജെ.ആർസി., അധ്യാപക അനദ്ധ്യാപകർ എന്നിവർ കുട്ടികൾക്ക് സുരക്ഷ ഒരുക്കുന്നതിനോടൊപ്പം ആരോഗ്യവകുപ്പിൻ്റെ പ്രഥമ ശുശ്രൂഷാ വകുപ്പിൻ്റെ സംരക്ഷണ വുമുണ്ടാകും.
നരിയമ്പാറ ജംഗ്ഷനിൽ സമാപിക്കുന്ന റെയിൻബോ റണ്ണിൻ്റെ സമാപന സമ്മേളനം കട്ട പ്പന പോലീസ് എസ്.എച്ച്.ഒ., മുരുകൻ റ്റി.സി. ഉദ്ഘാടനം നിർവ്വഹിക്കും. കൂട്ട ഓട്ടത്തിൽ പങ്കെടു ക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും. സമാപന സമ്മേളനത്തിൽ കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്, കട്ടപ്പന മുൻസിപ്പാലിറ്റി കൗൺസിലർ സജിമോൾ ഷാജി, എക്സൈസ് വിമുക്തി നോഡൽ ഓഫീസർ സാബുമോൻ എം.സി, കട്ടപ്പന എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാർ, കാഞ്ചിയാർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീഷ് ജോസഫ്, റോയിമോൻ തോമസ് എന്നിവർ പങ്കെടുക്കും.
സമൂഹത്തിന്റെ ബോധവത്ക്കരണത്തിലുപരി വരുംതലമുറയെ മയക്കുമരുന്നിന്റെയും മൊബൈൽ ഫോണിൻ്റെയും ലഹരിയിൽ നിന്ന് വ്യതിചലിപ്പിച്ച് മത്സരബുദ്ധിയും കായികക്ഷമ തയും സഹകരണ മനോഭാവവും നേതൃത്വപരിശീലനവും നൽകി, വളരുന്ന കളിക്കളത്തിന്റെ ലഹരിയിലേയ്ക്ക് ആകർഷിക്കുക എന്ന ലക്ഷ്യവുമുണ്ട്.എഴുപതാം വയസ്സിലേയ്ക്ക് പ്രവേശിക്കുന്ന മന്നം മെമ്മോറിയൽ ഹൈസ്‌കൂൾ കുട്ടിക ളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്ന പരിശീലനങ്ങൾക്കുവേണ്ടി മികച്ച എല്ലാവിധ ഗെയിംസ്, അത്ലറ്റിക്സ് കോർട്ടുകളോടൊപ്പം ശാരീരിക ക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടും കൂടി ഒരു ഓപ്പൺ എയർ ജിമ്മും സജ്ജമായി വരുന്നു. സ്‌കൂളിൽ പുതുതായി കായികാധ്യാപകനായി ചുമ തലയേറ്റ അമ്യതേഷ് ഷാജി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വവും പ്രത്യേക പരിശീലനവും നൽകുന്നു.
ആരോഗ്യവും വിദ്യാസമ്പന്നവും സദ്‌ഗുണങ്ങളുമുള്ള പുതുതലമുറയോടൊപ്പം ഭാവിയിൽ കേന്ദ്രസേനയിലേയ്ക്കുള്ള അവസരങ്ങൾക്ക് ഇടുക്കിക്കാരെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യവുമുണ്ട്.വാർത്താ സമ്മേളനത്തിൽ സ്‌കൂൾ മാനേജർ ബി. ഉണ്ണിക്കൃഷ്‌ണൻ നായർ, പി.റ്റി.എ. വൈസ് പ്രസിഡന്റ് ബിനു സി.പി., ഹെഡ്‌മിസ്ട്രസ്സ് ബിന്ദു എൻ, ജോർജ് ജേക്കബ് എന്നിവർ പങ്കെടുത്തു.