റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പനയുടെയും റോട്ടറി ആൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ജില്ലാ സ്പെഷ്യൽ സ്‌കൂൾ കലോത്സവം റെയിൻബോ 2024 നവംബർ 14ന്
റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പനയുടെയും റോട്ടറി ആൻസ് ക്ലബ്ബിൻ്റേയും ആഭിമുഖ്യത്തിൽ ജില്ലാ സ്പെഷ്യൽ സ്‌കൂൾ കലോത്സവം റെയിൻബോ 2024 നവംബർ 14 വ്യാഴാഴ്‌ച വെള്ളയാംകുടി അസീസി സ്പെഷ്യൽ സ്‌കൂളിൽ നടത്തപ്പെടുകയാണ്. കട്ടപ്പന റോട്ടറി ക്ലബ്ബ് 1996-ൽ റോട്ടറി ഇൻ്റർനാഷണിൻ്റെ ഭാഗമായി കുട്ടപ്പനയിൽ സ്ഥാപിതമായി കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി നിസ്വാർത്ഥ സേവനത്തിലൂടെ വിവിധങ്ങളായ നൂതന സേവന പദ്ധതികളിലൂടെയും സാമൂഹിക കാഴ്‌ചപ്പാടുകളിലൂടെയും മുന്നേറുകയാണ്. ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിയിൽ സ്ഥാപിതമായ ആദ്യ റോട്ടറി ക്ലബ്ബ് എന്ന നിലയിൽ മറ്റ് റോട്ടറി ക്ലബ്ബുകൾക്ക് കട്ടപ്പന റോട്ടറി ക്ലബ്ബ് മാർഗദർശിനിയും വഴികാട്ടിയുമാണ്.
differently abled ആയിട്ടുള്ള എന്നാൽ സാധാരണ സ്‌കൂളുകളിൽ വിദ്യാഭ്യാസം നേടാത്ത കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളാണ് സ്പെഷ്യൽ സ്‌കൂളുകൾ. ഈ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വിവിധങ്ങളായ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദികളും അവസരങ്ങളും കുറവും പരിമിതവുമാണ്. ഇവരുടെ കഴിവുകളെ പ്രോത്സാഹി പ്പിക്കുന്നതിനായാണ് ഇടുക്കി ജില്ലയിലെ എല്ലാ സ്പെഷ്യൽ സ്‌കൂളുകളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് വെള്ളയാംകുടി അസീസി സ്പെഷ്യൽ സ്‌കൂളിൽ റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന റെയിൻബോ 2024 സംഘടിപ്പിച്ചിരിക്കുന്നത്.
400-ഓളം കുട്ടികൾ പങ്കെടുക്കുന്ന കലോത്സവം വർണവിസ്‌മയത്തിന് റെയിൻബോ 2024 എന്നാണ് പേരിട്ടിരിക്കുന്നത്. സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ടിരി ക്കുന്ന ഈ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന കലോത്സവം തീർച്ചയായും കുട്ടപ്പന റോട്ടറി ക്ലബ്ബിൻ്റെ സാമൂഹിക വീക്ഷണത്തിൻ്റേയും നൂതന കാഴ്‌ചപ്പാടിൻ്റെയും മകു ടോദാഹരണമാണ്.
കണ്ണുനീരും കഷ്‌ടപ്പാടും നിലനിൽക്കുന്നിടത്തോളം കാലം നമ്മുടെ ഉത്തദവാദിത്വങ്ങൾ അവസാനിക്കുന്നില്ല എന്ന പണ്‌ഡിറ്റ് ജവഹർലാൽ നെഹ് റുവിന്റെ വാക്കുകൾ നമ്മെ ഉത്തേജിതരാക്കുന്നു. സമൂഹത്തിൻ്റെ താഴെത്തട്ടിലുള്ളവരെ കൈ പിടിച്ചു യർത്തുന്ന സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന കട്ടപ്പന റോട്ടറി ക്ലബ്ബ് അംഗങ്ങൾ, ആൻസ് ക്ലബ്ബ് അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയ ഞങ്ങളുടെ ഈ സംരംഭ ങ്ങൾക്ക് സഹകരിക്കുന്ന ഏവരേയും ഹൃദയപൂർവ്വം സ്‌മരിക്കുകയാണ്. ഈ കലോത്സവ ത്തിലേക്ക് ഏവരേയും ഹാർദമായി ക്ഷണിക്കുന്നു.
ജില്ലയിലെ എല്ലാ സ്പെഷ്യൽ സ്‌കൂളുകളും കലോത്സവത്തിൽ പങ്കെടുക്കുന്നു എന്നതാണ് റെയിൻബോ 2024 -നെ കൂടുതൽ മനോഹരമാക്കുന്നത്. കലോത്സവത്തിന്റെ ഭാഗമായി രാവിലെ 8.30ന് കട്ടപ്പന നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി ബീന ടോമി പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് 2.30ന് വർണശബളമായ റാലി കട്ടപ്പന ഇടുക്കി കവലയിൽ നിന്നും ആരംഭിക്കും. 3.30ന് സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. റോട്ടറി മുൻ ഡിസ്ട്രിക് ഗവർണർ അഡ്വ. ബേബി ജോസഫ്, അസി. ഗവർണർ പി.എം. ജോസഫ് എന്നിവർ പങ്കെടുക്കും.
റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ബൈജു വേമ്പേനി, സെക്രട്ടറി ബൈജു ജോസ്, IPP ജോസഫ് തോമസ്, ഇവന്റ് ചെയർ സിബിച്ചൻ ജോസഫ്, പ്രോഗ്രാം ചെയർ അജോ അബ്രഹാം. വെന്യൂ ചെയർ മിഥുൻ കുര്യൻ ക്ലബ്ബ് അഡ്‌മിൻ ഷാഹുൽ ഹമീദ്, ലോജിസ്റ്റിക് ബോണി ജോസഫ്, റോട്ടറി ആൻസ് ക്ലബ്ബ് പ്രസിഡൻ്റ് മിനു തോമസ്, സെക്രട്ടറി ഷേർളി ബൈജു, ട്രഷറർ ജീമോൾ ബൈജു, വൈസ് പ്രസിഡൻ്റ് ജാൻസി ജോസഫ്. പ്രോഗ്രാം ചെയർ ശിൽപ ബോണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.