പുകമറ സൃഷ്‌ടിച്ച് മറയ്ക്കാൻ കഴിയുന്നതല്ല കട്ടപ്പന നഗരസഭയുടെ ഭരണപരാജയം;കേരള കോൺഗ്രസ് (എം)

Nov 12, 2024 - 16:18
 0
പുകമറ സൃഷ്‌ടിച്ച് മറയ്ക്കാൻ കഴിയുന്നതല്ല കട്ടപ്പന നഗരസഭയുടെ ഭരണപരാജയം;കേരള കോൺഗ്രസ് (എം)
This is the title of the web page

കേരള കോൺഗ്രസ് (എം) പാർട്ടിക്കെതിരെയും മന്ത്രി റോഷി അഗസ്റ്റിനെതിരെയും അടിസ്ഥാനമല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മറയ്ക്കാൻ കഴിയുന്നതല്ല കട്ടപ്പന നഗരസഭയുടെ ഭരണ പരാജയമെന്ന് കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു. റോഷി അഗസ്റ്റിൻ മന്ത്രിയാകാൻ എൽ ഡി എഫ് ലേക്ക് ചേക്കേറിയെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണ്. യു ഡി എഫ് കൺവീനർ ബെന്നി ബെഹനാൻ കേരള കോൺഗ്രസ് (എം) നെ യു ഡി എഫിൽ നിന്നും പുറത്താക്കുകയാണ് ചെയ്ത‌ത്. അതിന് ശേഷമാണ് രാഷ്ട്രീയ തീരുമാനമെടുത്ത് എൽ ഡി എഫ് മുന്നണിയിൽ ചേർത്തത്. ഈ ആരോപണങ്ങൾ എല്ലാം നഗരസഭയിലെ ഭരണപരാ ജയം മറയ്ക്കുവാനുള്ള ഗൂഢശ്രമത്തിൻ്റെ ഭാഗമാണ് കട്ടപ്പന നഗരസഭയുടെ കഴിഞ്ഞ നാല് വർഷത്തെ പ്രവർത്തനം കട്ടപ്പനയെ പുറകോട്ട് നയിക്കുന്നതാണ്. നാടിന് ഗുണകരമായ യാതൊരു പദ്ധതികളും കഴിഞ്ഞ കാലങ്ങളിൽ നടന്നിട്ടില്ല. നഗരസഭയിലെ ഗ്രാമീണ റോഡുകൾ എല്ലാംതകർന്ന് കിടക്കുകയാണ്. കട്ടപ്പനയിലെ ഹൈമാക്സ‌് ലൈറ്റുകൾ ഒട്ടുമുക്കാലും രാത്രികളിൽ കത്തുന്നില്ലാത്ത അവസ്ഥയിലാണ്.

 മുൻസിപ്പാലിറ്റിയുടെ മുന്നിലുള്ള റോഡിന് സംരക്ഷണഭിത്തി കെട്ടുന്നതിനുപോലും പരാജയപ്പെട്ട ഭരണസമിതിയാണ് കട്ടപ്പനയിൽ ഉള്ളത്. ഹൈമാക്‌സ് ലൈറ്റുകൾ, വഴിവിളക്കുകൾ എല്ലാം കത്താത്ത നിലയിലാണ്. ഗ്രാമീണറോഡുകൾ മുഴുവൻ തകർന്ന് കിടക്കുകയാണ്. ബസ്റ്റാൻഡിലേക്കുള്ള റോഡ് മുഴുവൻ തകർന്ന കിടക്കുകയാണ്.കട്ടപ്പന നഗരസഭയെ വികസനപരമായി മുൻപോട്ട് കൊണ്ടുപോകുവാൻ സാധിക്കുന്ന ഒരു പുതിയ പദ്ധതിയും മുൻസിപ്പാലിറ്റി കഴിഞ്ഞ അഞ്ച് വർഷക്കാലം നട പ്പിലാക്കിയിട്ടില്ലാത്തതാണ്. നിന്ന് തിരിയാൻ സ്ഥലമില്ലാത്ത കട്ടപ്പന താലൂക്ക് ആശുപത്രിക്ക് കോടികണക്കിന് രൂപ അനുവദിക്കപ്പെട്ടിട്ടും സ്ഥലലഭ്യതയില്ലാത്തതിനാൽ വികസനം വഴി മുട്ടി നിൽക്കുകയാണ്. സ്ഥലം ഏറ്റെടുത്ത് നൽകുവാൻ ഉത്തരവാദിത്വപ്പെട്ട മുൻസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്ത് നൽകാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. മുൻസിപ്പൽ നിയമങ്ങൾ പാലിച്ച് കട്ടപ്പന താലൂക്ക് ആശുപത്രി വളപ്പിൽ പുതിയ കെട്ടിടം പണിയാൻ സാധിക്കുകയില്ല എന്നത് നഗ്നമായ സത്യമാണ്. പാവപ്പെട്ട ആളുകൾക്ക് ഡയാലിസിസ് രണ്ട് യൂണിറ്റ് സൗകര്യം വരെ ഒരുക്കി താലൂക്കാശുപത്രി മികച്ച് പ്രവർത്തനം കാഴ്ച്‌ച വയ്ക്കുമ്പോൾ സ്ഥലപരിധി മാത്രമാണ് ഏക വിഷയം. ഏറ്റവും ആവശ്യമായ ഈ കാര്യം പോലും ചെയ്യാത്ത നഗരസഭ തെറ്റായ പ്രചാരണത്തിലൂടെ ജനങ്ങളെ വിഢികളാ ക്കുന്ന ശ്രമമാണ് നടത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 എംപ്ലോയിമെൻ്റ് എക്സ്ചേഞ്ചിനല്ല എംപ്ലോയിബിലിറ്റി സെൻററിനാണ് സ്ഥലം അനുവദിച്ചത്.അതിൻ്റെ കെട്ടിട നിർമ്മാണം ഏകദേശം പൂർത്തി യാകാറായിരിക്കുന്നു.പി എസ് സി ഓഫീസിന് ഏഴരകോടിയുടെ പദ്ധതി നവംബർ 29 ന് ഓപ്പൺ ചെയ്യുകയാണ്. ഒരുവർഷത്തിനുള്ളിൽ കെട്ടിടനിർമ്മാണം പൂർത്തിയാകും. കൂടാതെ കട്ടപ്പന - കുട്ടിക്കാനം റോഡ" ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും. കട്ടപ്പനയിലെ മുഴുവൻ ജനങ്ങൾക്കും കുടിവെള്ളമെത്തിക്കുന്ന 50 കോടിയുടെ പദ്ധതി യുടെ പണികൾ നടന്നുകൊണ്ടിരിക്കുന്നു. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡയാലി സിസ് ഉൾപ്പടെയുള്ള കാര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കട്ടപ്പന നഗരസഭയിലെ വിവിധ ഗ്രാമീണ റോഡുകൾക്ക്' എം എൽ എ വിവിധ പദ്ധതികളിൽപ്പെടുത്തി കോടികണക്കിന് രൂപ അനുവദിച്ചിട്ടുള്ളതും മന്ത്രിയുടെ നേട്ടം തന്നെയാണ്.

ഇടുക്കി മെഡിക്കൽ കോളേജ്, കട്ടപ്പന താലൂക്ക് ആശുപത്രി കട്ടപ്പനയിലെ ബൈപാസ്സ് റോഡ്', മിനി സിവിൽ സ്റ്റേഷൻ എന്നിവ ബഹുമാനപ്പെട്ട കെ എം മാണി ധന കാര്യമന്ത്രിയായിരുന്ന കാലത്ത് ഇടുക്കിയോടുള്ള പ്രത്യേക താൽപ്പര്യം കൊണ്ട് അദ്ദേഹ ത്തിന്റെ ബജറ്റിലൂടെ കൊണ്ടുവന്നവയാണ്. അത് കേരള കോൺഗ്രസ്സിൻ്റെയും, റോഷി അഗസ്റ്റിന്റെയും നേട്ടമാണ്. കട്ടപ്പനയിലെ ഗവൺമെൻറ് കോളേജ് ഉൾപ്പടെ എല്ലാസർക്കാർ സംവിധാനങ്ങളും ഇവിടെ കൊണ്ടുവന്നതിൽ കേരള കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ പങ്ക് ആർക്കും നിഷേധിക്കുവാൻ സാധിക്കുന്നതല്ല. കട്ടപ്പന മുൻസിപ്പാലിറ്റി കഴിഞ്ഞ നാലു വർഷം കൊണ്ട് നാടിന് ഗുണകരമായി ചെയ്‌ത ഒരു പദ്ധതിപോലും ഇല്ല എന്ന വസ്‌തുത മറയ്ക്കാൻ ഇത്തരം ആരോപണങ്ങൾകൊണ്ട് സാധിക്കുകയില്ല. കട്ടപ്പന കെ എസ് ആർ ടി സിക്ക് സ്ഥലം സി കെ മോഹനൻ, വി ആർ സജി, പി ജെ ജോസഫ്, തോമസ് പെരുമന എന്നീ പൊതു പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ജനകീയ സമിതിയാണ് തരപ്പെടുത്തിയത്. കോൺഗ്രസ് നേതാക്കൻമാർ ഈ കമ്മറ്റിയിൽ പോലും ഇല്ലായിരുന്നു. കല്യാണത്തണ്ട് ഭൂവിഷയം കോൺഗ്രസ് ഗ്രൂപ്പ്‌കളിമൂലമാണെന്ന് നാട്ടുകാർക്ക് മുഴുവൻ അറിയാവുന്നതാണ്. സ്റ്റേഡിയത്തിന് സ്ഥലം എടുക്കുവാൻ ശ്രമിച്ചപ്പോൾ വില്ലേജ് ഓഫീസറെ വിജിലൻസ് കേസിൽപ്പെടുത്തുമെന്ന് പറഞ്ഞ രണ്ട്' നേതാക്കൻമാർ കട്ടപ്പന സർവ്വീസ് ബാങ്കിന്റെ നിലവിലെ ബോർഡ് മെമ്പർമാരാണെന്ന് മറന്ന്പോകരുതെന്നും നേതാക്കൾ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow