പുളിയന്മലയിൽ മാലിന്യ നീക്കം നടത്താത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Nov 6, 2024 - 18:29
 0
പുളിയന്മലയിൽ മാലിന്യ നീക്കം നടത്താത്തതിനെതിരെ   പ്രതിഷേധം ശക്തമാകുന്നു
This is the title of the web page

  കട്ടപ്പന പുളിയാന്മല മാലിന്യസംസ്കാരണ ശാലയിലെ മാലിന്യ നീക്കത്തിനായി 77 ലക്ഷം രൂപയുടെ ടെൻഡർ വിളിച്ച് കരാർ ഒപ്പിട്ടിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല.ഇതോടെ ജനങ്ങൾ താമസിക്കുന്ന മേഖലകളിലേക്ക് ദുർഗന്ധവും വമിക്കുകയാണ്.അതോടൊപ്പം തന്നെ മാലിന്യ കൂമ്പാരത്തിന് സമീപമാണ് നഗരസഭയുടെ അറവുശാല പ്രവർത്തിക്കുന്നത്. പലതവണ ഈ സ്ഥിതി മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാടാണ് നഗരസഭ സ്വീകരിച്ചിട്ടുള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിഷയത്തിൽ നഗര സഭക്കെതിരെ പത്താം തീയതി വൈകുന്നേരം നാലുമണിക്ക് എൽഡിഎഫിന്റെ നേതൃത്വത്തിൽ ജനങ്ങളെ അണിനിരത്തി അറവുശാലയിലേക്ക് ജനകീയ പ്രക്ഷോഭം നടത്തും.  പച്ചക്കറി ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ഇവിടെ കൂമ്പാരം ആയിരിക്കുന്നത്. . മാലിന്യ ശാലയ്ക്ക് സമീപം ഭക്ഷ്യോൽപ്പന്ന പ്രോസസിംഗ് നടത്തുന്നത് അനുവദനീയമല്ല എന്ന നിയമമുണ്ടെങ്കിലും ഇവിടെ ഇത് ബാധകമല്ലാത്ത സ്ഥിതിയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിഷയത്തിൽ നഗരസഭ പലതവണ നടപടി ഉണ്ടാകുമെന്ന് വാഗ്ദാനം നൽകിയെങ്കിലും അവയെല്ലാം പാഴാകുന്ന കാഴ്ചയാണ് ഇപ്പോഴും കാണാൻ സാധിക്കുന്നത്.മാലിന്യം ഇവിടെ നിന്നും നീക്കുന്നതിന് ലക്ഷക്കണക്കിന് രൂപയുടെ ടെൻഡർ ക്ഷണിക്കുമെങ്കിലും നടപടികൾ ഉണ്ടാവാത്തതിൽ പ്രതിഷേധം ശക്തമാക്കുകയാണ്. ഒരു ദുരന്തം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow