കയ്യേറ്റവും, അനധികൃത നിർമാണവും നടന്ന ഇടുക്കി ചൊക്രമുടിയിൽ ഭൂമി വാങ്ങിയവരുടെ ഹിയറിങ് ദേവികുളം സബ് കലക്ടർ ഓഫീസിൽ നടന്നു

Nov 7, 2024 - 08:33
 0
കയ്യേറ്റവും, അനധികൃത നിർമാണവും നടന്ന ഇടുക്കി ചൊക്രമുടിയിൽ ഭൂമി വാങ്ങിയവരുടെ ഹിയറിങ് ദേവികുളം സബ് കലക്ടർ  ഓഫീസിൽ നടന്നു
This is the title of the web page

മുൻപ് നടത്തിയ ഹിയറിങ്ങിൽ പങ്കെടുത്തവർ ഹാജരാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും പട്ടയ ഫയലും പരിശോധിച്ചതിൽ അപാകതകൾ കണ്ടെത്തിയതായി റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. പട്ടയ വ്യവസ്ഥകൾ ലംഘിച്ചതിനാൽ പട്ടയവും, തണ്ടപ്പേരും റദ്ദു ചെയ്യാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് രേഖാമൂലം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വസ്തു ഉടമകൾക്ക് റവന്യു വകുപ്പ് വീണ്ടും നോട്ടീസ് നൽകിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാൽ കഴിഞ്ഞ 28 ന് നടത്തിയ ഹിയറിങ്ങിൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകൾ രേഖാമൂലം പട്ടയ ഉടമകളെ അറിയിക്കണമെന്നും കൂടുതൽ രേഖകൾ ഹാജരാക്കുന്നതിന് സമയം അനുവദിക്കണമെന്നും ഇവർക്കുവേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്നലെ നടന്ന ഹിയറിങ്ങിൽ പട്ടയ ഉടമകൾക്ക് പരിശോധനയിൽ കണ്ടെത്തിയ അപാകതകൾ രേഖാമൂലം കൈമാറൂം. വീണ്ടും 21 ന് പട്ടയ ഉടമകളുടെ ഹിയറിങ് നടക്കുമെന്ന് ദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണൻ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അതേസമയം ഹിയറിങ് നീട്ടി വയ്ക്കുന്നതിനെതിരെയും കുറ്റക്കാരായ റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഭു ഉടമകൾ സബ് കലക്ടറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.രേഖകളെല്ലാം ശരിയായിരുന്നതുകൊണ്ടാണ് വീട് നിർമിക്കാൻ 10 സെൻ്റ് വീതം ഭൂമി വാങ്ങിയതെന്നും ഇത് റവന്യു വകുപ്പിൽ നിന്നും പോക്കുവരവ് ചെയ്ത് ലഭിച്ചതാണെന്നും എന്നാൽ തങ്ങളെയും കയ്യേറ്റക്കാരായി ചിത്രീകരിക്കുകയാണെന്നും ഇവർ ആരോപിച്ചു.

1971 ന് മുൻപ് കൈവശ ഭൂമിയിൽ കൃഷി ചെയ്ത വീടു വച്ച് താമസിക്കുന്നവർക്കുമാണ് 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകുന്നത്. എന്നാൽ റെഡ് സോണിൽ ഉൾപ്പെട്ട ചൊക്രമുടിയിൽ പട്ടയം അനുവദിച്ചത് ഈ മാനദണ്ഡം ലംഘിച്ചാണ്. ഇക്കാരണത്താൽ ചൊക്രമുടിയിലെ പട്ടയങ്ങളും തണ്ടപ്പേരും റദ്ദ് ചെയ്യാനാണ് റവന്യു വകുപ്പിൻ്റെ നീക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow