ഉപ്പുതറ കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ;ഷിജി രാജിനെയാണ് അറസ്റ്റു ചെയ്തത്
ഉപ്പുതറ കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. കേസിലെ നാലാം പ്രതിയും കഴുകാനം ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായിരുന്ന ഷിജി രാജിനെയാണ് പീരുമേട് ഡി വൈ എസ്പി ജെ.കുര്യാക്കോസ് അറസ്റ്റു ചെയ്തത്.
കേസിൽ ഒന്നാംപ്രതിയായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി അനിൽകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.കഴിഞ്ഞ ദിവസം അനിൽകുമാറിനെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർ ലെനിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവർ റിമാൻ്റിലാണ്.ആദിവാസി യുവാവ് സരുൺ സജിയെ കള്ള കേസിൽ കുടുക്കിയ സംഭവത്തിൽ 11 വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.