സി .എച്ച് .ആർ വിഷയത്തിൽ, ഇടതു സർക്കാരിൻറെ കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ 24 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു

Nov 4, 2024 - 17:41
Nov 4, 2024 - 18:50
 0
സി .എച്ച് .ആർ  വിഷയത്തിൽ, ഇടതു സർക്കാരിൻറെ കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ 24 മണിക്കൂർ നിരാഹാര സമരം  ആരംഭിച്ചു
This is the title of the web page

സി എച്ച് ആർ വിഷയം; സർക്കാർ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ്‌ കട്ടപ്പനയിൽ 24 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ചോദിച്ചു വാങ്ങിയതാണ് സി എച്ച് ആറിലെ കോടതി വിധിയെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പിണറായി സർക്കാർ വിദേശഫണ്ടിനായി വനവിസ്തൃതി വർധിപ്പിക്കുന്നതിന്റെ പരിണിത ഫലമാണ് ജില്ലയിലെ കർഷകർ അനുഭവിക്കുന്നതെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. സി എച്ച് ആർ വിഷയത്തിൽ സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടിൽ പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ജില്ലാകമ്മറ്റി കട്ടപ്പനയിൽ നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരം ഉത്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സർക്കാരിന്റെ വ്യത്യസ്ത നിലപാടുകളാണ് കോടതിയിൽ തിരിച്ചടിയായത്. സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ചോദിച്ചു വാങ്ങിയ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. 2009 ൽ സി എച്ച് ആറിലെ പട്ടയ വിതരണത്തിന് സുപ്രീം കോടതി അനുമതി നൽകിയതാണ്. ഈ കാര്യം കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ അഭിഭാഷകന് കഴിഞ്ഞില്ല. ഇതാണ് പട്ടയ വിതരണം തടയാൻ കാരണമായത്. ജില്ലയിലെ ഭൂ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും കർഷകർക്കെതിരായ വിധിയാണ് ഉണ്ടാകുന്നത്.

ഇത് പരിശോധിക്കപ്പെടേണ്ടതാണ്. പരിസ്ഥിതി സംഘടനകളുടെ പ്രലോഭനമാണോ കോടതികളിൽ സർക്കാർ അഭിഭാഷകരുടെ മൗനത്തിന് കാരണമെന്ന് അന്വേഷിക്കണം. പതിറ്റാണ്ടുകളായി പട്ടയത്തിനായി കാത്തിരിക്കുന്ന ആയിരകണക്കിന് കർഷകരുടെ സ്വപ്നങ്ങളാണ് പട്ടയ വിതരണം തടഞ്ഞ സുപ്രീം കോടതി വിധിയോടെ ഇല്ലാതായത്. കൃഷി ഭൂമി ഉൾപ്പടെ 1100 ഏക്കറാണ് പിണറായി സർക്കാർ ജില്ലയിൽ വനമാക്കി മാറ്റിയത്.

 സർക്കാരിന്റെ കർഷക വിരുദ്ധ നിലപാട് തിരുത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ തുടർ പ്രക്ഷോഭം നടത്തുമെന്നും നിരാഹാര സമരത്തിന് നേതൃത്വം നൽകുന്ന യൂത്ത് ജില്ലാ പ്രസിഡന്റ്‌ ഫ്രാൻസിസ് ദേവസ്യ പറഞ്ഞു. സമരത്തിൽ നേതാക്കളായ തോമസ് രാജൻ ,മുകേഷ് മോഹൻ ,ജോബിൻ മാത്യു, ഷിൻസ് ഏലിയാസ് , മോബിൻ മാത്യു,ശാരി ബിനു ശങ്കർ , മകേഷ് മോഹൻ ,ബിജോ മാണി, ജെയ്സൻ കെ. ആന്റണി,എം. ഡി അർജുനൻ,തോമസ് മൈക്കിൾ , സിജു ചക്കു മൂട്ടിൽ,ആൽബിൻ മണ്ണൻചേരിൽ, ആനന്ദ് തോമസ്, ജിതിൻ തോമസ് ഉപ്പുമാക്കൽ,

ജോസ് പുത്തനാട്ട്,അലൻ സി മനോജ്‌, റോബിൻ ജോർജ്, സിബി മാത്യു,ടിനു ദേവസ്യാ, ജോയി ആനിതോട്ടം, സിബി പാറപ്പായ്, പ്രശാന്ത് രാജു, എ.എം സന്തോഷ്‌, സജിവ് കെ. എസ്, എന്നിവർ സംസാരിച്ചു . നിരാഹാര സമരം നാളെ വൈകിട്ട് 5 മണിക്ക് അവസാനിക്കും. സമാപനസമ്മേളനം കോൺഗ്രസ്‌ രാക്ഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ ഉത്ഘാടനം ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow