സ്നേഹപൂർവ്വം ജില്ലാ കളക്ടർ വി വിഘ്നേശ്വരിയുടെ കത്ത് ; സന്തോഷഭരിതനായി ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഡിനോ ടെലക്സ്

ലോക കത്തെഴുത്ത് ദിനത്തിലാണ് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി IAS ന് ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഡിനോ ടെലക്സ് കത്തെഴുതിയത്. വി വിഘ്നേശ്വരി IAS കളക്ടർ ആയി ചാർജ് എടുത്തപ്പോൾ മുതൽ സോഷ്യൽ മീഡിയയിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരി ആണ് .
കളക്ടർ ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടും സമൂഹനന്മയ്ക്കായി അവർ ചെയ്യുന്ന ത്യാഗങ്ങളെ സ്മരിച്ചുകൊണ്ടും കത്തെഴുത്ത് ദിനത്തിന്റെ ആശംസകൾ നേർന്നു കൊണ്ടുമായിരുന്നു ഡിനോ അന്ന് കത്തെഴുതിയത്. തിരക്കുകൾക്കിടയിലും കളക്ടർ തൻ്റെ കത്തിന് മറുപടിയെഴുതി എന്നതിൻ്റെ സന്തോഷത്തിലാണ് ബഥേൽ സ്വദേശിയായ ഡിനോ.