യുവജനങ്ങൾ ഇടുക്കിയിൽ നിന്ന് ഒളിച്ചോടുകയല്ല പോരാടുകയാണ് വേണ്ടത്: മാർ ജോസഫ് പണ്ടാരശ്ശേരിൽ

Nov 3, 2024 - 19:47
 0
യുവജനങ്ങൾ ഇടുക്കിയിൽ നിന്ന് ഒളിച്ചോടുകയല്ല പോരാടുകയാണ് വേണ്ടത്: മാർ ജോസഫ് പണ്ടാരശ്ശേരിൽ
This is the title of the web page

യുവജനങ്ങൾ ഇടുക്കിയിൽ നിന്ന് ഒളിച്ചോടുകയല്ല പോരാടുകയാണ് വേണ്ടതെന്ന് സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാൻമാർ ജോസഫ് പണ്ടാരശ്ശേരിൽ പറഞ്ഞു. കാൽവരിമൗണ്ടിൽ നടന്ന സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രവർത്തന വർഷവും യുവ നസ്രാണി സംഗമവുംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയെക്കുറിച്ചുള്ള സമീപകാല വാർത്തകൾ ഇത് മനുഷ്യന് ജീവിക്കാൻ സാധിക്കാത്ത സ്ഥലമാണ് എന്നാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാൽ ഇടുക്കി സാധ്യതകളുടെ നാടാണ്. യുവജനങ്ങൾ നാട്ടിൽ നിന്ന് ഒളിച്ചോടരുത് പഴയതലമുറ കാണിച്ചുതന്നതുപോലെ പ്രതിസന്ധികളോട് പോരാടി ജയിക്കാനുള്ള ധൈര്യം കാണിക്കണം. യുവജനങ്ങൾ സഭാ പ്രവർത്തനങ്ങളിലും രാഷ്ട്ര നിർമിതിയിലും ഒരുപോലെ സഹകാരികൾ ആകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി.

ജില്ലയെ കുറിച്ച് പുറത്തുള്ള ആളുകളുടെ ആളുകളുടെ അഭിപ്രായം സ്നേഹിക്കുന്നില്ല എന്നുള്ളതാണ്. ഇത് സത്യവിരുദ്ധമായ പ്രസ്താവനയാണ്. പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഇടുക്കിക്കാർക്കുഉള്ളത്. യുവജനങ്ങൾ കർമ്മമണ്ഡലങ്ങളിൽ ദിശാബോധത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. എസ് എം വൈ എം ഗ്ലോബൽ ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്തറ ആമുഖപ്രഭാഷണവും നടത്തി.

ഉച്ചകഴിഞ്ഞ് 2 മണിക്ക് വിശുദ്ധ കുർബാനയും ആരാധനയും നടത്തി. കോട്ടയം, കാഞ്ഞിരപ്പള്ളി, കോതമംഗലം എന്നീ രൂപതകളിൽനിന്നും ആരംഭിക്കുന്ന ഛായാചിത്രം, കൊടിമരം, പതാക എണീ പ്രയാണങ്ങൾ 3 മണിക്ക് കാൽവരിമൗണ്ടിൽ എത്തിച്ചേർന്നു. തുടർന്ന് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. നസ്രാണിസമൂഹത്തിന്റെ പൗരാണിക കലാരൂപങ്ങളെ അവതരിപ്പിക്കുന്ന ദൃശ്യവിരുന്നും വേദിയിൽ അരങ്ങേറി.

 തൃശൂർ ആട്ടം കലാസമിതിയുടെ ഫ്യൂഷൻ വിത്ത്‌ ചെണ്ടമേളവും നടത്തപ്പെടുന്നു.കെസിവൈഎം രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ, രൂപതാ പ്രസിഡണ്ട് ശ്രീ. ജെറിൻ ജെ. പട്ടാംകുളം, സി. ലിന്റാ SABS,സാം സണ്ണി, അമല ആന്റണി, ആൽബി ബെന്നി, അനിറ്റ സണ്ണി, ബിന്റൊ ജോസഫ്, സോണി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow