71-ാംമത് അഖില കേരള സീനിയർ പുരുഷ വനിത ഗുസ്തി ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് സമാപനമായി

ചെറുതോണി ടൗൺ ഹാളിൽ വെള്ളിയാഴ്ച സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ച അഖിലകേരള സീനിയർ പുരുഷ വനിത ഗുസ്തി ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്കാണ് ഇന്ന് സമാപനമായത്. രണ്ടാം ദിവസത്തെ മത്സരം ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യു ആണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ കളക്ടർ വി വിഘ്നേശ്വരി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ് ഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവർ മത്സര വേദിയിൽ എത്തിയിരുന്നു.
അവസാന ദിവസമായ ഇന്നത്തേ മത്സരങ്ങൾ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് ടി കെ വിഷ്ണു പ്രദീപ് ഐപിഎസ് ഉദ്ഘാടനം ചെയ്തു.ഹൈറേഞ്ചിന്റെ കായിക മേഖലയുടെ വളർച്ചയ്ക്ക് ഇത്തരം സംസ്ഥാനതല മത്സരങ്ങൾ ഏറെ പ്രയോജനകരമാകുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു.
ജില്ലാ റസലിംഗ് അസോസിയേഷൻ പ്രസിഡണ്ട് ജയിൻ അഗസ്റ്റിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, റസലിംഗ് ഫെഡറേഷൻ മുൻ ദേശീയ ജനറൽ സെക്രട്ടറി വി.എൻ. പ്രസൂദ്', മറ്റ് ഭാരവാഹികളായ ബി. രാജശേഖരൻ, ബിജു, സംഘാടക സമിതി അംഗങ്ങളായ സാജൻ കുന്നേൽ പി. ജെ. ജോസഫ്, ചെറുതോണി പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ' ഓസേപ്പച്ചൻ ഇടക്കുളം,ഇടുക്കി സർക്കിൾ ഇൻപെക്ടർ ജിൻസൻ പി. മണി' സെക്രട്ടറി കെ.എസ്. മധു, ഷിജോ തടത്തിൽ, കെ എം ജലാലുദ്ദീൻ ജോൺ കുത്തനാപള്ളി ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു സംസാരിച്ചു. മത്സരത്തിലെ വിജയികൾക്ക് സംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ മെഡലു ലുകൾ നൽകി ആദരിച്ചു.