ചെന്നൈയിൽ നടന്ന പതിനഞ്ചാമത് സൗത്ത് സോൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മത്സരിച്ച് രണ്ടു സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയ കട്ടപ്പന സ്വദേശിനിയായ അഭിരാമി സി ജെ റ്റിയെ തോവരയാർ എസ് എച്ച് ജി യുടെ നേതൃത്വത്തിൽ അനുമോദിച്ചു

ചെന്നൈയിൽ നടന്ന പതിനഞ്ചാമത് സൗത്ത് സോൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മത്സരിച്ച രണ്ട് സ്വർണ്ണ മെടഡലുകൾ കരസ്ഥമാക്കിയ കട്ടപ്പന തൊവരായർ സ്വദേശിയായ അഭിരാമി സി ജെറ്റിയെയാണ് ആദരിച്ചത്. തോവരയാർ എസ് എച്ച് ജി യുടെ നേതൃത്വത്തിലാണ് ആദരവ് നൽകിയത്.സംഘ അംഗമായ ജെറ്റി സി.ഡിയുടെയും സഹകരണ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥയായ മായ ജെറ്റിയുടെയും മകളാണ് കുമാരി അഭിരാമി. സംഘം ഓഫീസിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ സെക്രട്ടറി ജിൻസ് മൈക്കിൾ അധ്യക്ഷൻ ആയിരുന്നു. മാത്യു പി. തങ്കച്ചൻ,പി കെ .ജോസ് മാത്യു,ബിനോയ് സി ആർ, വിനയചന്ദ്രൻ വാസു,പ്രമോദ് പി പി, അരുൺ കെ മോഹനൻ, സന്തോഷ് കെ ജി,ജോസഫ് ജോസഫ് 'എന്നിവർ സംസാരിച്ചു.