ക്യാൻസർ ബാധിച്ച കുട്ടിയ്ക്കായി മലയാളി ചിരി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച ധനസഹായ നിധി ചലഞ്ചിലേക്ക് ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ സഹായഹസ്തം

ഇരട്ടയാർ സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 15 പൂർവവിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ച സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അലുമിനി ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിലാണ് ചികിത്സാ സഹായം നല്കിയത്. വെള്ളയാംകുടി സെൻ്റ് ജെറോം സ്കൂളിൽ ഈ വർഷം എസ് എസ് എൽസി പരീക്ഷ എഴുതേണ്ട കുട്ടിയാണ് രോഗം ബാധിച്ച് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലുള്ളത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് കൈതാങ്ങായാണ് മലയാളി ചിരിക്ലബ്ബ് ധനസഹായ നിധി ചലഞ്ച് സംഘടിപ്പിച്ചത്.
ഇതിലേക്കാണ് സെൻ്റ് തോമസ് സ്കൂൾ അലുമിനി ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ സഹായം അംഗങ്ങൾ ചിരി ക്ലബ്ബ് ഓഫീസിലെത്തി കൈമാറിയത്. സെൻറ് തോമസ് സ്കൂളിൻറെ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത് '.
ട്രസ്റ്റ് പ്രതിനിധികളായ ജിൻസൺ വർക്കി, ബെന്നി ജോർജ്, റോബിൻ ജോസഫ്, യോഹന്നാൻ ദേവസ്യ, ബിന്ദു ഷിബു ,ബിൻസി ജോസ് , മലയാളി ചിരിക്ലബ്ബ് പ്രസിഡൻ്റ് സണ്ണി സ്റ്റോറിൽ , സെക്രട്ടറി അശോക് ഇലവന്തിക്കൽ, റ്റിജിൻ ടോം, ജോമോൻ പൊടിപാറ, അഭിലാഷ് കെ.പി എന്നിവർ പങ്കെടുത്തു.ധനസഹായ നിധി ചലഞ്ച് നവംബർ 05 രാത്രി 7 മണി വരെ ആയിരിക്കും. മലയാളി ചിരിക്ലബ്ബിൻ്റെ അക്കൗണ്ടിലോ, QR കോഡ് സ്കാൻ ചെയ്തോ പണം നല്കി ഉദ്യമത്തിൽ പങ്കാളികളാകാം...