കഞ്ഞിക്കുഴി ഗിരിജ്യോതി ക്രെഡിറ്റ് യൂണിറ്റിന്റെ 34-ാമത് വാർഷിക പൊതുയോഗം നടന്നു

ഹൈറേഞ്ച് ഡെവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഗിരിജ്യോതി ക്രെഡിറ്റ് യൂണിറ്റിന്റെ 34 ാം മത് വാർഷികവും പൊതു സമ്മേളനവും ആണ് കഞ്ഞിക്കുഴി സെൻറ് മേരീസ് പാരിഷ് ഹാളിൽ നടന്നത്.യൂണിറ്റ് രക്ഷാധികാരി ഫാദർ ടോമി ലൂക്ക് ആനിക്കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗം ഹൈറേഞ്ച് ഡെവലപ്മെൻറ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ജോസഫ് കൊച്ചുകുന്നേൽ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസർ അരവിന്ദ് ഇൻഷുറൻസ് ബോണ്ട് വിതരണവും യൂണിറ്റ് സെക്രട്ടറി കുഞ്ഞമ്മ തോമസ് റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.25 അംഗ കുട്ടികളുടെ ബാലവേദി രൂപികരണവും തുടർന്ന് യൂണിറ്റ് അംഗങ്ങൾക്ക് ആട് വിതരണവും നടത്തി. ആശംസ അറിയിച്ച് സെട്രൽ കമ്മറ്റി അംഗം ജോണി മാത്യു, എബിൻ തോമസ്,എൽസമ്മ പുളിയ്ക്കപടവിൽ, എന്നിവർ സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡൻ്റ് സിജി സിബി സ്വാഗതവും യൂണിറ്റ് പ്രസിഡൻ്റ് അനുമോൻ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.