സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മൂന്നാം തീയതി നടക്കുന്ന പെരിയാർ സമ്മേളനത്തോടനുബന്ധിച്ച് സിഐടിയു ടാക്സി തൊഴിലാളികളുടെ രക്ത നിർണയ ക്യാമ്പ് വണ്ടിപ്പെരിയാറിൽ നടന്നു

സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ് മധുരയിൽ വച്ച് 2025 ലാണ് നടക്കുന്നത്. ഇതിനു മുന്നോടിയായി ലോക്കൽ സമ്മേളനങ്ങൾ നടന്നു വരികയാണ്. മൂന്നാം തീയതി നടക്കുന്ന പെരിയാർ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചാണ് വണ്ടിപ്പെരിയാർ ടൗണിലെ സിഐടിയു ടാക്സി തൊഴിലാളികളുടെ രക്തം നിർണയ ക്യാമ്പ് സംഘടിപ്പിച്ചത്. അത്യാവശ്യഘട്ടങ്ങളിൽ രക്തം ആവശ്യമുള്ള ആളുകൾക്ക് യാതൊരു പ്രതിഫലവും ഇല്ലാതെ രക്തം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
120 ഓളം സിഐടിയു ഓട്ടോ ടാക്സി തൊഴിലാളികളാണ് വണ്ടിപ്പെരിയാറിൽ ഉള്ളത്. ഇതിന്റെ ഭാഗമായി നടന്ന യോഗത്തിൽ പെരിയാർ ലോക്കൽ കമ്മിറ്റി അംഗം എസ് വിനോദ് അധ്യക്ഷനായിരുന്നു. പെരിയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം കെ മോഹനൻ രക്ത നിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ടാക്സി തൊഴിലാളി വണ്ടിപ്പെരിയാർ ബ്രാഞ്ച് സെക്രട്ടറി സുമേഷ് പി എസ് ചന്ദ്രവനം പതിനാറാം വാർഡ് മെമ്പർ ബി ജോർജ് എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് വണ്ടിപ്പെരിയാർ സഹകരണ ആശുപത്രിയുടെ സഹകരണത്തോടുള്ള രക്തം നിർണയ ക്യാമ്പ് നടന്നു . സിഐടിയു ടാക്സി തൊഴിലാളി യൂണിയനിലെ മുഴുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.