കേരള സംസ്ഥാന യുവജന കമ്മീഷൻ ഇടുക്കി ജില്ലാതല അദാലത്തും ജാഗ്രത സഭ യോഗവും നവംബർ 5ന്

സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ ശ്രീ എം ഷാജറിൻ്റെ അധ്യക്ഷതയിൽ 5 / 11 /2024 ചൊവ്വാഴ്‌ച രാവിലെ 11 മണി മുതൽ ഇടുക്കി കളക്ടറേറ്റിൽ വച്ച് നടക്കും .കേരളത്തിലെ യുവജനങ്ങളുടെ സമഗ്രമായ സാമൂഹിക പുരോഗതിക്കും ശാക്തീകരണത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന അർദ്ധ ജുഡീഷ്യൽ ബോഡിയായ കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങളെ ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളിൽ ഇടപെടുകയും യുവജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്‌തുവരുന്നു .
5 /11/ 2024 രാവിലെ 11 മണിക്ക് ഇടുക്കി ജില്ല കളക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് നടത്തുന്നു. 18 വയസ്സിനും 40 വയസ്സിനും മധ്യേയുള്ള യുവജനങ്ങൾക്ക് അവരുടെ പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ് .ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ജില്ലാതല ജാഗ്രത സഭായോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ് . കേരളത്തിലെ യുവജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ അനവധിയാണ് ഇന്ന് അവയുടെ തോത് വർദ്ധിച്ച നിലയിലുമാണ്,.
യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്‌കരിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു.
ഇതിന് മുന്നോടിയായി ജില്ലയിലെ വിദ്യാർത്ഥി യുവജന സംഘടന പ്രതിനിധികൾ, സർവകലാശാല കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ സി സി പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ജാഗ്രത സഭായോഗം സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന യുവജന കമ്മീഷൻ ഇടുക്കി ജില്ലാ കോഡിനേറ്റർ ജോമോൻ പൊടിപാറ പത്രസമ്മേളനത്തിൽ അറിയിച്ചു.