ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടിയ വണ്ടിപ്പെരിയാർ നെല്ലിമല സ്വദേശിയും ഗവൺമെന്റ് യുപി സ്കൂൾ വിദ്യാർത്ഥിയുമായ അശ്വിനെ ജില്ലാ കളക്ടർ അനുമോദിച്ചു

സ്കൂൾ,ഉപജില്ല, ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത വിജയിച്ച ശേഷം ദേശീയതലത്തിൽ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് വണ്ടിപ്പെരിയാർ നെല്ലിമല സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥി അശ്വിൻ, നാടിന് അഭിമാനമായി മാറിയ അശ്വിന്റെ പ്രയത്നത്തിന് ആദരവ് നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ അനുമോദന യോഗം സംഘടിപ്പിച്ചത്. ഇതിൽ പ്രധാനമായും ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരിയെ പങ്കെടുപ്പിച്ചുകൊണ്ട് കുട്ടികൾക്ക് പ്രോത്സാഹനം നൽകുക എന്ന രീതിയിൽ ആസൂത്രണം ചെയ്ത പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു പ്രധാന അധ്യാപകൻ എസ് ടി രാജ് സ്വാഗതം ആശംസിച്ച യോഗം പീരുമേട് വാഴൂർ സോമൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ശ്രീരാമൻ അധ്യക്ഷൻ ആയിരുന്നു. തുടർന്ന് മുഖ്യ അതിഥിയായി പങ്കെടുത്ത ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്ന അശ്വിൻ ഉൾപ്പെടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിജയിച്ച കുട്ടികൾക്ക് അനുമോദന മൊമെന്റോ നൽകുകയും ചെയ്തു. കേരളത്തിൽ ജോലിക്ക് എത്തിയതിനുശേഷം ആദ്യമായാണ് തമിഴിൽ സംസാരിക്കാനുള്ള ഒരു അവസരം ലഭിച്ചത് എന്ന പറഞ്ഞുകൊണ്ടാണ് ഇടുക്കി ജില്ലാ കളക്ടർ വേദിയിൽ സംസാരിച്ചത്...
സ്കൂളിൽ ആദ്യം എത്തിയ കളക്ടർ കുട്ടികളോട് കുശലം പറഞ്ഞു ഇവരോടൊപ്പം ഭക്ഷണം കഴിച്ച ശേഷവുമാണ് പരിപാടിയിലേക്ക് എത്തിയത്. പരിപാടിയിൽ വച്ച് തന്നെ സ്കൂൾ മാഗസിൻ കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വിവിധ പുസ്തകങ്ങൾഎന്നിവയുടെ പ്രകാശനം കളക്ടർ നിർവഹിച്ചു. പീരുമേട് എ ഇ ഒ,എം രമേഷ് ഇടുക്കി ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രൻ അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ സെൽവത്തായി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. സ്കൂൾ അധ്യാപകരും പിടിഎ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി കുട്ടികളും മാതാപിതാക്കളും അടക്കം നിരവധി ആളുകൾ ആണ് അനുമോദന യോഗ പരിപാടിയിൽ പങ്കെടുത്തിരുന്നത്.