പട്ടയ വിതരണം തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി സർക്കാർ ഇരന്നു വാങ്ങിയത് ; യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ

Oct 30, 2024 - 16:48
 0
പട്ടയ വിതരണം തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി 
സർക്കാർ ഇരന്നു  വാങ്ങിയത് ; യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ
This is the title of the web page

പട്ടയ വിതരണം തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി സർക്കാർ ഇരന്നു വാങ്ങിയതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ. സി എച്ച് ആർ വിഷയത്തിൽ പിണറായി സർക്കാർ സ്വീകരിക്കുന്ന കർഷക വിരുദ്ധ നിലപാടിൽ പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ഇടുക്കി നിയോജക മണ്ഡലം കമ്മറ്റി തോപ്രാംകുടിയിൽ നടത്തിയ ഏകദിന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വനം - റവന്യൂ വകുപ്പുകൾ ഇനിയും വ്യത്യസ്ത നിലപാട് തുടർന്നാൽ സുപ്രീം കോടതിയുടെ അന്തിമ വിധിയും നമ്മുക്കെതിരാകാം. സ്വന്തം നിയോജക മണ്ഡലത്തെ ബാധിക്കുന്ന ഈ വിഷയത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ്റെ മൗനം ദുരൂഹമാണ്. ഉദ്യോഗസ്ഥരെ പുലഭ്യം പറയാൻ കാണിക്കുന്ന ആവേശം സർക്കാരിന്റെ കർഷക ദ്രോഹ നിലപാട് തിരുത്തിക്കാൻ കാണുന്നില്ലന്നും ഫ്രാൻസിസ് പറഞ്ഞു. ജില്ലയിലെ ഭൂ പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയത് പിണറായി സർക്കാരാണ്.

നിർമ്മാണ നിരോധനമേർപ്പെടുത്തി ജില്ലയിലെ ജനജീവിതം സ്തംഭിപ്പിച്ച സർക്കാർ ഇപ്പോൾ പട്ടയമെന്ന ഇടുക്കികാരുടെ സ്വപ്നത്തിന്റെ മേൽ കരിനിഴൽ വീഴ്ത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ കർഷക വിരുദ്ധനിലപാട് തിരുത്തിയില്ലങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് കോൺഗ്രസ്‌ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

 സമരത്തിന് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ആൽബിൻ മണ്ണഞ്ചേരിയിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽസെക്രട്ടറി ജോബിൻ അയ്മനം മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടികുഴി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.കെബി സെൽവം മുഖ്യപ്രഭാഷണം നടത്തി.

സത്യാഗ്രഹ സമരത്തിൽ നേതാക്കളായ തോമസ് മൈക്കിൾ,ജയ്സൺ കെ ആൻ്റണി, വിജയകുമാർ മറ്റക്കര, കെ. കെ മനോജ്, മിനി സാബു, അഡ്വ.മോബിൻ മാത്യു, സോയി മോൻ സണ്ണി അഡ്വ. ജിതിൻ ഉപ്പുമാക്കൽ, വിനോദ് ജോസഫ്,സാജു കാരക്കുന്നേൽ, നിതിൻ ജോയ്, ഡിക്ലാർക്ക് സെബാസ്റ്റ്യൻ, തോപ്രാംകുടി പട്ടയ അവകാശ സംരക്ഷണ സമിതി ചെയർമാൻ വർഗീസ് വയലിക്കരോട്ട്, വർഗീസ് വയലിക്കരോട്ട് അൻഷൽ ആൻ്റണി, മഹേഷ് മോഹൻ, സിബി മാത്യൂ, ജെറിൻ ജോജോ, ബിജുമോൻ വടക്കേക്കര, അനിൽ ബാലകൃഷ്ണൻ, ജോസ്മി ജോർജ്, റെജി മോൾ റെജി, ആലിസ് ഗോപുരം, അലൻ സി മനോജ്, ജോൺസൺ ജോയ് , അവറാച്ചൻ മൂത്താരിയിൽ, ഐപ്പ് അറുകാക്കൽ, അനൽമോൻ സെബാസ്റ്റ്യൻ, ജസ്റ്റിൻ ജോർജ്, ജയേഷ് സിഎസ്, സുമേഷ് തുരുത്തിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow