മുനമ്പം - ചെറായി തീരദേശവാസികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കട്ടപ്പന ഫൊറോന SMYM പ്രവർത്തകർ

മുനമ്പം ചെറായി തീരദേശവാസികളുടെ സ്വന്തം ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്ന വഖഫ് ബോർഡിന്റെ അനീതിക്കെതിരെ നിരാഹാര സമരം നടത്തുന്ന പ്രദേശവാസികൾക്ക് ഐക്യദാർഢ്യം അറിയിക്കുവാൻ കാഞ്ഞിരപ്പള്ളി രൂപതയിലെ കട്ടപ്പന ഫൊറോന SMYM അംഗങ്ങൾ എത്തിച്ചേർന്നു. കട്ടപ്പന ഫൊറോന ഡയറക്ടർ fr. നോബി വെള്ളാപ്പള്ളി, സെന്റ് ജോർജ് ഫൊറോന ചർച്ച് അസിസ്റ്റന്റ് വികാരി, ഷിബിൻ മണ്ണാറത്ത് SMYM ഫൊറോന പ്രസിഡന്റ് അലൻ എസ് പുലിക്കുന്നേൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ എലിസബത്ത് തോമസ്, അർപ്പിത സൂസൻ ടോം, ചെറിയാൻ വട്ടകുന്നേൽ എന്നിവർ നേതൃത്വം നൽകി.