ദേവികുളം മേഖലയില്‍ കന്നുകാലികള്‍ പേവിഷ ബാധയേറ്റ് ചാകുന്നത് ആശങ്ക പടർത്തുന്നു

Oct 30, 2024 - 15:18
 0
ദേവികുളം മേഖലയില്‍ കന്നുകാലികള്‍ പേവിഷ ബാധയേറ്റ് ചാകുന്നത്  ആശങ്ക പടർത്തുന്നു
This is the title of the web page

ദേവികുളം മേഖലയില്‍ കന്നുകാലികള്‍ പേവിഷ ബാധയേറ്റ് ചാകുന്നത് തുടരുകയാണ്.ദേവികുളം സ്വദേശികളായ മുനിയാണ്ടി, സുമേഷ് കുമാര്‍ എന്നിവരുടെ 3 കന്നുകാലികളാണ് ഇന്നലെ ചത്തത്. ഒരാഴ്ച്ച മുന്‍പ് 4 പശുക്കളും ഒരു നായയും ചത്തിരുന്നു.മേഖലയില്‍ കന്നുകാലികള്‍ പേവിഷ ബാധയേറ്റ് ചാകുന്നതില്‍ ആശങ്ക പടരുന്നുണ്ട്.വളര്‍ത്തുമൃഗങ്ങള്‍ ചത്തത് പേവിഷബാധയേറ്റാണെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഒരു മാസം മുന്‍പ് ദേവികുളം ടൗണിനു സമീപം അലഞ്ഞുതിരിഞ്ഞു നടന്ന തെരുവുനായ നാട്ടുകാരെയും കന്നുകാലികളെയും കടിച്ചു പരുക്കേല്‍പിച്ചിരുന്നു. പിന്നീട് ഈ നായയെ പൊലീസ് സ്റ്റേഷനു സമീപം ചത്ത നിലയില്‍ കണ്ടെത്തി. വായില്‍ നിന്ന് നുരയും പതയും ഒഴുകിയ നിലയിലായിരുന്നു നായ പ്രദേശത്ത് നടന്നിരുന്നത്. ഈ നായയുടെ കടിയേറ്റ കന്നു കാലികളും വളര്‍ത്തുനായയുമാണ് പിന്നീട് ചത്തതെന്നാണ് കരുതുന്നത്.കറവപ്പശുക്കളെയടക്കം തെരുവുനായ കടിച്ചു. കന്നുകാലികള്‍ ചാകുന്നതില്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലായതോടെയാണ് പഞ്ചായത്ത് ഇന്നു മുതല്‍ പ്രതിരോധ കുത്തിവയ്പ് സംവിധാനമൊരുക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow