വണ്ടൻമേട് സർവീസ് സഹകരണ ബാങ്കിലെ ഭരണസമിതിയുടെ ഭരണ അനിശ്ചിതാവസ്ഥക്കെതിരെയും കെടുകാര്യസ്ഥിതക്കെതിരെയും വണ്ടൻമേട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ്ണ നടത്തി

കൊച്ചറയിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ എത്തിയത്.ബാങ്ക് അംഗങ്ങൾക്ക് ലോൺ കൊടുക്കാൻ ഉള്ള സാമ്പത്തികം പോലും ഇല്ലാത്ത നിലയിൽ ബാങ്കിനെ എത്തിച്ചത് കൂടാതെ ഉദ്യോഗാർത്ഥികളെ പാർട്ടി ലേബലിൽ തിരികി കയറ്റുകയും ചെയ്തു എന്നാണ് ഭരണ സമിതിക്കെതിരെ ആക്ഷേപമുയരുന്നത്.
സമരത്തിൽ വണ്ടൻമേട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ടോണി മാക്കൊറ അധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.സി.സി അംഗം അഡ്വ.ഇ എം ആഗസ്‌തി യോഗം ഉദ്ഘാടനം ചെയ്തു.INTUC ജില്ല പ്രസിഡന്റ് രാജാ മാട്ടുകാരെൻ,വണ്ടൻമേട് കോൺഗ്രസ് മണ്ഡലം ചുമതലക്കാരൻ ജോണി ചീരാൻകുന്നേൽ,കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി ജോബൻ പാനോസ്, രാജു ബേബി, VK മുത്തുക്കുമാർ, റജി ജോണി, എന്നിവർ സംസാരിച്ചു.