കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ രാജാക്കാട് യൂണിറ്റിന്റെയും വനിതാ വിംഗിന്റെയും നാലാമത് വാർഷികാഘോഷം നടന്നു

ഹോട്ടൽ,റസ്‌റ്റോറന്റ്റ്,ബേക്കറി,റിസോർട്ട്,തുടങ്ങി ഭക്ഷ്യ ഉല്പാദന വിതരണ മേഖലയിൽ പ്രവർത്തിച്ചു വരുന്നവരുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ ഏക സംഘടനയാണ് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ.രാജാക്കാട് യുണിയറ്റ് രൂപീകൃതമായി മൂന്ന് വർഷം പിന്നിടുമ്പോൾ നിരവധി സേവന പ്രവർത്തങ്ങളാണ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്. വിശന്ന് വലയുന്നവർക്ക് സൗജന്യമായി ഒരു നേരത്തെ ഭക്ഷണം മുടങ്ങാതെ നൽകിവരുന്ന സ്നേഹപാത്രം പദ്ധതി വളരെയേറെ ജനശ്രദ്ധ നേടിയിരുന്നു.
വാർഷികത്തോട് അനുബന്ധിച്ചു യുണിറ്റ് പ്രസിഡന്റ് വി കെ രാജീവ് പതാക ഉയർത്തിയതോടെയാണ് വാർഷിക ആഘോഷത്തിന് തുടക്കമായത്.രാജാക്കാട് എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ആഘോഷം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി കുഞ്ഞ് ഉത്‌ഘാടനം ചെയ്‌തു.നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം കിങ്ങിണി രാജേന്ദ്രൻ വനിതാ വിംഗിന്റെ വാർഷിക ആഘോഷം ഉത്‌ഘാടനം ചെയ്‌തു.,ചടങ്ങിൽ മുതിർന്ന അംഗങ്ങളെയും മുതിർന്ന വനിതാ അംഗങ്ങളെയും പഠനത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.
കെ എച്ച് ആർ എ ജില്ലാ പ്രസിഡന്റ് എം എസ് അജി മുഖ്യപ്രഭാഷണം നടത്തി,രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ മാധ്യമ പ്രവർത്തകർ കെ എച്ച് ആർ എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു യുണിറ്റ് പ്രസിഡന്റ് വി.കെ രാജീവ്, സെക്രട്ടറി പി ജെ ജോസ്,ട്രഷറർ കെ സുനിൽ,വനിതാ വിംഗ് പ്രസിഡന്റ് മായാ സുനിൽ,സെക്രട്ടറി സിന്ധു ബിനീഷ്,ട്രഷറർ ജയാ രാജേഷ് എന്നിവർ നേതൃത്വം നൽകി.