ഇന്ദിരാഗാന്ധിയുടെ 40-ാമത് രക്തസാക്ഷിത്വ ദിനാചരണം 31ന് കട്ടപ്പനയിൽ

Oct 29, 2024 - 16:46
 0
ഇന്ദിരാഗാന്ധിയുടെ 40-ാമത് രക്തസാക്ഷിത്വ ദിനാചരണം 31ന് കട്ടപ്പനയിൽ
This is the title of the web page

കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇന്ദിരാഗാന്ധിയുടെ 40-ാമത് രക്തസാക്ഷിത്വ ദിനവും, ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേലിന്റെ 149-ാം ജന്മവാർഷികദിനവും ആചരിക്കുന്നത്.31-ാം തീയതി രാവിലെ 10 മണിക്ക് മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ പുഷ് പാർച്ചനയോടുകൂടി പരിപാടികൾ ആരംഭിക്കും. തുടർന്ന് നടക്കുന്ന അനു സ്‌മരണ സമ്മേളനം എ.ഐ.സി.സി അംഗം അഡ്വ. ഇ.എം ആഗസ്‌തി ഉദ്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിക്കും. ഇന്ദിരാഗാന്ധിയുടെല ജീവിതത്തിലെ അപൂർവ്വമായ നിമിഷ ങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫോട്ടോ പ്രദർശനം സമ്മേളനത്തോട നുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. മലയാള സനിമാ-മാധ്യമ രംഗത്ത് അനവ ധിയായ ചിത്രങ്ങൾ ക്യാമറാകക്കണ്ണിലൂടെ ഒപ്പിയെടുത്ത വിശ്രുതഫോട്ടോ ഗ്രാഫർ ചിത്രാ കൃഷ്‌ണൻകുട്ടി ഫോട്ടോപ്രദർശനം ഉദ്ഘാടനം ചെയ്യും.

 അനുസ്‌മരണ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജൻ, നേതാക്കളായ ജോണി കുളംപള്ളി, അഡ്വ. കെ.ജെ. ബെന്നി, തോമസ് മൈക്കിൾ, നഗരസഭാ ചെയർപേഴ്‌സൺ ബീന ടോമി തുടങിയവർ പങ്കെടു ക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ, ഷാജി വെള്ളംമാക്കൽ, റൂബി വേഴമ്പത്തോട്ടം, രാജു വെട്ടിക്കൽ, കെ എസ് സജീവ്,രാധാകൃഷ്‌ണൻ നായർ, പൊന്നപ്പൻ അഞ്ചപ്ര, ഷിബു പുത്തൻപുരക്കൽ, ശശികുമാർ, അരുൺ കാപ്പുകാട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ  പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow