INTUC പീരുമേട് റീജണൽ കമ്മറ്റിയുടെയും തേനി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 3 ന് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും

ഐഎൻടിയുസി പീരുമേട് റീജണൽ കമ്മിറ്റിയുടെയും തേനി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് 2024 നവംബർ മൂന്നാം തീയതി ഞായറാഴ്ച രാവിലെ 8 30 മുതൽ പകൽ രണ്ടുമണിവരെ വണ്ടിപ്പെരിയാർ കോണിമാറ ലേബർ ക്ലബ്ബിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ സൗജന്യ നേത്ര ചികിത്സാ ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് ആയിരിക്കും അവസരം ലഭിക്കുക.
ഐഎൻടിയുസി പീരുമേട് റീജണൽ കമ്മിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് വർഷാവർഷങ്ങളിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു വരുന്നതെന്ന് . ഐഎൻടിയുസി പീരുമേട് റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.എ സിദിഖ് അറിയിച്ചു. സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനം ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് രാജ മാട്ടുകാരൻ നിർവഹിക്കും .
ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. മെഡിക്കൽ ക്യാമ്പിന്റെ സമാപനം എ സി സിങ്കം അഡ്വക്കറ്റ് ഇഎംഎസ് എക്സ് MLA . നിർവഹിക്കുമെന്ന് ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കെ രാജൻ അറിയിച്ചു. പീരുമേട് തോട്ടം മേഖലയിലെ പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റ് ലേങ്ങളിലെ തൊഴില തൊഴിലാളികളുടെ നേത്ര ചികിത്സ അഭാവങ്ങളിൽ ഉണ്ടാകുന്ന പ്രശ്നപരിഹാരത്തിന് ആയിട്ടാണ് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി പി നിക്സൺ അറിയിച്ചു.
ഐഎൻടിയുസി പീരുമേട് റീജണൽ കമ്മറ്റി പ്രസിഡന്റ് കെ എ സിദ്ദീഖ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കെ രാജൻ ഐഎൻടിയുസി റീജണൽ കമ്മിറ്റി പ്രസിഡന്റ് ഷാൻ അരുവിപ്രാക്കൽ . ഭാരവാഹികളായ രാജു ചെറിയാൻ പീ നിക്സൺ ഷാൽ വെട്ടിപ്ലാക്കൽ എസ് ഗണേശൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.