നെടുങ്കണ്ടം ഉപജില്ലാ ശാസ്ത്രോത്സവത്തിന് ചെമ്മണ്ണാറില്‍ തുടക്കമായി

നെടുങ്കണ്ടം വിദ്യാഭ്യാസ ഉപജില്ലയുടെ ശാസ്ത്രമേള ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു .ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര മേളകളിലായി നെടുങ്കണ്ടം ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും ആയിരത്തിഅഞ്ഞൂറോളം പ്രതിഭകൾ മാറ്റുരച്ചു .മേളയുടെ ഉദ്ഘാടനം ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സജി കുമാർ നിർവഹിച്ചു .
സ്കൂൾ അസി.മാനേജർ ഫാദർ ജോൺ ബോസ്‌കോയുടെ നേതൃത്വത്തിൽ നടന്ന ഉൽഘാടന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു,നെടുങ്കണ്ടം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ സുരേഷ് കുമാർ,സ്കൂൾ പ്രിൻസിപ്പാൾ ജോയി കെ ജോസ്, ഹെഡ്മാസ്റ്റർ ബിജു വി ജെ , പ്രോഗ്രാം കൺവീനർ നോബിള്‍ മാത്യു ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .