പീരുമേട് സബ്ജില്ലാ കലോത്സവത്തിൽ വ്യക്തിഗത വിഭാഗത്തി വിജയികളാവുന്ന മുഴുവൻ പ്രതിഭകൾക്കും ട്രോഫി നൽകി ഡിവൈഎഫ്ഐ
ഉപ്പുതറ സെൻ്റ്. ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന പീരുമേട് ഉപജില്ലാ കലോത്സവത്തിൽ വ്യക്തിഗത വിജയികളാക്കുന്ന മുഴുവൻ പ്രതിഭകൾക്കും നൽകുന്നതിനായി 400 ട്രോഫികളാണ് ഡിവൈഎഫ്ഐ എത്തിച്ച് നൽകിയത്.വിജയികളാകുന്ന 250 പേർക്ക് ട്രോഫി നൽകണമെന്ന സംഘാടക സമിതിയുടെ ആഗ്രഹമാണ് വ്യക്തിഗത വിജയികളാകുന്ന മുഴുവൻ കുട്ടികൾക്കും ട്രോഫി നൽകുമെന്ന നിശ്ചയദാർഢ്യത്തിനു മുമ്പിൽ യാഥാർത്ഥ്യമായത്.
എ.ഇ ഒ രമേശ് എം.സംഘാടക സമിതി ചെയർമാൻ ജെയിംസ് കെ ജേക്കബ്, കൺവീനർ സജിൻ സ്കറിയ, എന്നിവർ ചേർന്ന് ട്രോഫികൾ ഏറ്റുവാങ്ങി , DYFI ജില്ലാ കമ്മറ്റിയംഗം അഫ്സൽ മുഹമ്മദ്, നേതാക്കളായ വിജേഷ് പി.വി, സനീഷ്, സുനിൽ കുമാർ, അഖിലേഷ് , ജയ്മോൾ എന്നിവർ ചേർന്നാണ് ട്രോഫികൾ നൽകിയത്.



