വയനാടിനായി കൈകോർക്കാം എന്ന സന്ദേശവുമായി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ പോസ്റ്റർ പ്രകാശനം നടന്നു

വയനാട്ടിലുണ്ടായ സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് കൈത്താങ്ങാക്കാൻ കട്ടപ്പന ഗവ.ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ പോസ്റ്റർ പ്രകാശനം നടന്നു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം നിർവ്വഹിച്ചു. ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ 25 ഭവനങ്ങൾ നിർമ്മിക്കുന്നതിന് പണം സമാഹരിക്കുന്നതിനായാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്.
സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക്ക്, നഗരസഭ വാർഡ് കൗൺസിലർ ഷാജി കൂത്താടി, NSS പ്രോഗ്രാം ഓഫീസർ ഡോ.പ്രദീപ് കുമാർ വി ജെ , എസ്.എം സി ചെയർമാൻ മനോജ് പതാലിൽ, എം.പി.റ്റി.എ പ്രസിഡണ്ട് അഡ്വ. സീമ പ്രമോദ്, സജിമോൻ . കെ.ജെ, വോളന്റിയേഴ്സ് ലീഡർമാരായ അനന്തകൃഷണൻ , അഭിറാം ടി.രതീഷ്, ലക്ഷ്മി പ്രമോദ്, അനീന സാബു , അഭിനന്ദ് എസ്.എ, കൃഷ്ണജിത്ത് അശോകൻ, സാന്ദ്ര സാബു തുടങ്ങിയവർ പങ്കെടുത്തു.