കട്ടപ്പന നീതി മെഡിക്കൽ ലാബിൽ കുറഞ്ഞ നിരക്കിൽ ആരോഗ്യ പരിശോധന ക്യാമ്പ് ആരംഭിച്ചു
മലയാള മനോരമയുടെ സഹകരണത്തോടെ കട്ടപ്പന മാർക്കറ്റിങ് സൊസൈറ്റിയുടെ നീതി മെഡിക്കൽ ലാബിൽ കുറഞ്ഞ നിരക്കിൽ സമഗ്ര ആരോഗ്യ പരിശോധനാ ക്യാംപ് ആരംഭിച്ചു . നവംബർ 15 വരെ കട്ടപ്പന പൊലീസ് സ്റ്റേഷന് സമീപമുള്ള മാർക്കറ്റിങ് സൊസൈറ്റിയുടെ നീതി ലാബിലാണ് പരിശോധന. 1600 രൂപ ചെലവ് വരുന്ന പരിശോധനകൾ ക്യാമ്പിലൂടെ 890 രൂപക്ക് ചെയ്യുവാൻ സാധിക്കും. കട്ടപ്പന മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ജോർജ് ജോസഫ് പടവിൽ ഉദ്കാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് വിനോദ് നെല്ലിക്കൽ, ഭരണസമിതി അംഗങ്ങളായ റിജോ ജോസഫ്, ജോയി ഈഴകുന്നേൽ, പദ്മിനി പി കെ, സെക്രട്ടറി ജിജോമോൻ ജോർജ്, മലയാള മനോരമ ഓഫീസർ ജിൻസൺ സി ജോൺ എന്നിവർ പ്രസംഗിച്ചു.ബ്ലഡ് ഷുഗർ, ലിപ്പിഡ് പ്രൊഫൈൽ, ലിവർ ഫംങ്ഷൻ ടെസ്റ്റ്, കിഡ്‌നി ഫംങ്ഷൻ ടെസ്റ്റ്, യൂറിൻ അനാലിസിസ്, കാൽസ്യം, കംപ്ലീറ്റ് ഹിമോഗ്രാം, തൈറോയ്ഡ് തുടങ്ങിയ 40 ടെസ്റ്റുകൾ ക്യാമ്പിലൂടെ നടത്താൻ സാധിക്കും.
കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നേത്രപരിശോധന ആവശ്യമുള്ളവർക്ക് കട്ടപ്പന മാർക്കറ്റിംഗ് സൊസൈറ്റിയുടെ നീതി ഒപ്റ്റിക്കൽസിൽ സൗജന്യമായി ചെയ്യാൻ സാധിക്കും.പരിശോധനയിൽ പങ്കെടുക്കുന്നവർക്ക് ഒരു വർഷത്തേയ്ക്ക് മലയാള മനോരമ ആരോഗ്യം മാസികയും ആരോഗ്യ വിവരങ്ങൾ അടങ്ങിയ 2025 ലെ ആരോഗ്യം ഡയറിയും സൗജന്യമായി ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9400387939 നമ്പറിൽ വിളിച്ചു സൗകര്യപ്രദമായ തീയതി ബുക്ക് ചെയ്യണം.






