വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് കുരിശു മലപുതുവൽ റോഡ് യാത്രയോഗ്യമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരത്തിനൊരുങ്ങി നാട്ടുകാർ

വണ്ടിപെരിയാർ ഇഞ്ചിക്കാട് പുതുവലിൽ താമസക്കാരായ അറുപതോളം കുടുംബങ്ങളാണ് പ്രദേശവാസികളായ രോഗികളെ ആശുപത്രികളിൽ എത്തിക്കുന്ന തടക്കമുള്ള യാത്ര ദുരിതത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവർക്ക് സഞ്ചാരയോഗ്യമായ വഴി ആവശ്യമെങ്കിൽ രണ്ട് എസ്റ്റേറ്റ് മാനേജ്മെന്റ് കനിയേണ്ട അവസ്ഥയാണ് ഉള്ളത് . ഇതു സംബന്ധിച്ച് രോഗികളെ ആശുപത്രികളിൽ എത്തിക്കുന്നത് ഏറെ ശ്രമകരമായ വാർത്തകൾ ദൃശ്യമാധ്യമങ്ങളിൽ വരുകയും ഇത് ഏറെ ചർച്ച ചെയ്യപ്പെടുകയും ഇത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വികെ ബിനാകുമാരിക്ക് പരാതി അയച്ചുതടുകൂടി ഇവർ സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുമെന്ന് അറിയിക്കുകയും ചെയ്തതുമാണ്.
എന്നാൽ ഈ ഉറപ്പ് ലഭിച്ച രണ്ട് വർഷങ്ങൾ പിന്നിടുമ്പോഴും പ്രദേശവാസികൾ ഇപ്പോഴും ചങ്കരൻ തെങ്ങിൽ തന്നെ എന്ന സ്ഥിതിയിലാണുള്ളത് . പ്രദേശത്തേക്ക് എത്തിച്ചേരുവാനുള്ള കോണിമാറ എസ്റ്റേറ്റ് വക 150 മീറ്ററും പോബ്സ് എ സ്റ്റേറ്റ് 50 മീറ്റർ സ്ഥലവും ആണ് വിട്ടു നൽകേണ്ടത് . ഇതിലെ ആശ്ചര്യം എന്ന വസ്തുത ഈ എസ്റ്റേറ്റുകളിലും ജോലി ചെയ്തു എന്നത് വന്നിരുന്നവരാണ് ഇവിടെ താമസക്കാരായിട്ടുള്ളത്.
60 വർഷത്തോളം ഈ എസ്റ്റേറ്റുകളിലും ജോലി ചെയ്തവരാണ് ഇവർ എന്നിരുന്നിട്ട് കൂടിയാണ് എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനപരമായ നീക്കം നടക്കുന്നത്. രണ്ടുവർഷക്കാലം ആയിട്ടും പ്രശ്നപരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് . ഒരു ജനകീയ കമ്മിറ്റി വിളിച്ചു ചേർത്ത് കേരളപ്പിറവി ദിനത്തിൽ നവംബർ ഒന്നിന് ഏകദിന സമരം സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ചേർന്ന സമരസമിതി രൂപീകരണ യോഗത്തിൽ . ഗ്രാമപഞ്ചായത്ത് അംഗം പ്രിയങ്ക മഹേഷ് അധ്യക്ഷയായിരുന്ന . അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പൈനാടത്ത് യോഗം ഉദ്ഘാടനം ചെയ്തു.
ജനകീയ സമരത്തിന് മുന്നോടിയായി ഒരു രോഗിയെ അടിയന്തരഘട്ടത്തിൽ ആശുപത്രിക്ക് ആശുപത്രിയിൽ എത്തിക്കുന്ന സാഹചര്യം ഉണ്ടായാൽ ഫയർഫോഴ്സിന്റെ സഹായം അഭ്യർത്ഥിക്കുവാനാണ് പ്രദേശവാസികളുടെ തീരുമാനം. തങ്ങൾ സമാധാനമായി ഇവിടേക്കുള്ള റോഡ് വെട്ടുമെന്ന് അറിയിച്ചതോടെ ഇവിടെ വഴി വെട്ടുവാൻ പാടില്ല എന്ന് കാണിച്ചുകൊണ്ട് എസ്റ്റേറ്റ് മാനേജ്മെന്റ് പ്രദേശവാസികളായ ആറുപേർക്കെതിരെ കോടതിയിൽ ഇഞ്ചക്ഷൻ ഫയൽ ചെയ്തിരുന്നു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ജനകീയ സദസ്സിൽ അടക്കം പരാതി നൽകിയിട്ടും പ്രശ്നപരിഹാരമായി ഇല്ല റോഡ് നിർമ്മാണത്തിന് ആവശ്യമായ തുക നൽകുവാൻ പഞ്ചായത്ത് ഫണ്ടില്ല എന്നാണ് അറിയിച്ചിരുന്നത് ഈ സാഹചര്യങ്ങൾ നിലനിൽക്കുകയാണ് നവംബർ 1 കേരളപ്പിറവി ദിനത്തിൽ ഏകദിന സമരം നടത്തുവാൻ ജനകീയ സമിതി തീരുമാനിച്ചിരിക്കുന്നത്.