വൈദ്യുതി മേഖലയിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Oct 28, 2024 - 12:48
 0
വൈദ്യുതി മേഖലയിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
This is the title of the web page

വൈദ്യുതി മേഖലയിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇടുക്കി തൊട്ടിയാര്‍ ജലവൈദ്യുതപദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വികസന രംഗത്ത് തടസം നിൽക്കാൻ ആരെയും അനുവദിക്കില്ല എന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈദ്യുതി മേഖലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. ദ്യുതി പദ്ധതിയുടെ ആദ്യഘട്ടമായി 375 കോടിയുടെ പദ്ധതി നടപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചടങ്ങിൽ വൈദ്യുതിവകുപ്പ് മന്ത്രികെ. കൃഷ്ണൻകുട്ടി അധ്യക്ഷനായിരുന്നു ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ കുറഞ്ഞഅളവിൽ ജലം മതിയെന്നതാണ് തോട്ടിയാർ പദ്ധതിയുടെ പ്രത്യേകത. റൺ ഓഫ് ദി റിവർ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 40 മെഗാവാട്ടാണ് ഉൽപാദനശേഷി.

പ്രതിവർഷം 99 മില്യൺ യൂണിറ്റ് ഉൽപ്പാദനം കെ എസ് ഇ ബി ലക്ഷ്യമിടുന്നു. പെരിയാറിന്റെ തീരത്ത്, ദേവികുളം താലൂക്കിലെ മന്നാകണ്ടം വില്ലേജിൽ നീണ്ടപാറ എന്ന സ്ഥലത്താണ് തൊട്ടിയാർ പവർഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഉൽപാദനം കഴിഞ്ഞുള്ള ജലം പെരിയാറിലേക്ക് തന്നെ ഒഴുക്കിവിടുന്ന തരത്തിലാണ് നിർമ്മാണം. 188 കോടി രൂപയാണ് തൊട്ടിയാർ പദ്ധതിയുടെ ആകെ നിർമ്മാണച്ചെലവ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow