കെ എസ് ആർ ടി സി തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ഡിപ്പോയിലെ ജീവനക്കാർ ഒരുക്കിയ 200-ാമത്തെ യാത്രക്ക് പെരുവന്താനം 35-ാം മൈലിൽ സ്വീകരണം നൽകി

കെ എസ് ആർ ടി സി തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഡിപ്പോയുട ബഡ്ജെറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി നടത്തുന്ന ഉല്ലാസ യാത്രയുടെ 200-ാമത്തെ യാത്രക്കാണ് ഇടുക്കി ജില്ലയിലെ പെരുവന്താനം 35 മൈലിൽ സ്വീകരണം നൽകിയത്.ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്തുനിന്ന് നാല് ബസുകളിലാണ് ഉല്ലാസയാത്ര സംഘം ഇടുക്കി ജില്ലയിൽ എത്തിയത് ആദ്യം പെരുവന്താനത്തെ പാഞ്ചാലിമേട്ടിൽ സന്ദർശനം നടത്തിയ ശേഷം വാഗമൺ അടക്കമുള്ള മറ്റ് വിനോദസഞ്ചാര മേഖലയിലും സന്ദർശനം നടത്തിയ ശേഷം മാത്രമാണ് മടങ്ങുന്നത്. സംസ്ഥാനത്തിൻ്റെ ടൂറിസം മേഖലയിൽ പുത്തൻ വിപ്ലവത്തിന് തുടക്കമിട്ട പദ്ധതിയാണ് കെഎസ്ആർടിസിയുടെ ‘ബജറ്റ് ടൂറിസം’.
നഷ്ടത്തിലോടുന്ന സ്ഥാപനത്തിന് പുതുജീവൻ നൽകാൻ ഈ പദ്ധതി സഹായകമായിട്ടുണ്ട്.. പ്രാദേശിക യാത്രാ പ്രേമികളെ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളമുള്ള ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോക്കറ്റ്-ഫ്രണ്ട്‌ലി യാത്രകൾ വാഗ്ദാനം ചെയ്യുക എന്ന ആശയം ഈ പദ്ധതി വിഭാവനം ചെയ്ത് നടപ്പാക്കി വരുന്നു.