പീരുമേട് സബ്ജില്ല കലോത്സവത്തിന് അരങ്ങുണരാൻ ഇനി രണ്ട് നാൾ

പീരുമേട് സബ്ജില്ല കലോത്സവത്തിന് അരങ്ങുണരാൻ ഇനി രണ്ട് നാൾ . തിങ്കളാഴ്ച സ്റ്റേജ് മത്സരങ്ങൾക്ക് തിരശീല ഉയരുമ്പോൾ നാടകകുലപതിയായ എംസി കട്ടപ്പനക്കും കെ സി ജോർജിനും സംഗീതജ്ഞനായ തങ്കച്ചൻ പാലാക്കും ആദരവ്. തിങ്കളാഴ്ച ആരംഭിക്കുന്ന കലോത്സവത്തിൽ ഈ കലാകാരന്മാരെ ഓർമ്മിച്ചു കൊണ്ടാണ് ആരവത്തിൻ്റെ അരങ്ങ് ഉയരുന്നത്. രചനാ മത്സരങ്ങൾ അവസാനിച്ചു. ഇനി സ്റ്റേജുകളുടെ തിരശീല ഉയരുമ്പോൾ കലയുടെ കേളീരംഗമുയരും.
താളമേളലയങ്ങളുടെ ആരവം ഉയരുമ്പോൾ ഹൈറേഞ്ചിൻ്റെ സ്വകാര്യ അഹങ്കാരമായ എം സി കട്ടപ്പനക്കും കെ സി ജോർജിനും സംഗീത കുലപതിയായ തങ്കച്ചൻ പാലാക്കും ആദരവ് നൽകിയാണ് തിരശീല ഉയരുന്നത്. വേദി രണ്ട് നടനം എന്ന പേരിന് മുമ്പായി നാടകാചാര്യൻ എം സി കട്ടപ്പനക്കും നാടകരചയിതാവ് കെ സി ജോർജിനും വേദി 3 സംഗീതജ്ഞൻ പാലാ തങ്കച്ചനും ആദരാഞ്ജലി ലികളാണ് എഴുതി ചേർത്തിരിക്കുന്നത്.
ഈ മലനാട് കലോത്സവത്തിൻ്റെ ആരവത്തിൽ നിൽക്കുമ്പോഴും ഈ പ്രതിഭകളെ മറക്കുന്നില്ല . യുവ കലാകാരികൾക്കും കലാകാരന്മാർക്കും മാർഗ്ഗദീപമാകാനാണ് സംഘാടകർ ഇവരുടെ പേരുകൾ ആലേഖനം ചെയ്തിരിക്കുന്നത്. മത്സരം പരാതിക്കിടനൽകാതെ മികച്ച രീതിയിൽ നടത്താനുള്ള ശ്രമത്തിലാണ് സംഘാടകരും സ്കൂൾ മാനേജ്മെൻ്റും.
കലോത്സവം ഗ്രാമേത്സവം ആക്കാൻ ആഴ്ചകളായി ആരംഭിച്ചതാണീ പ്രവർത്തനം. സംഘാടകരോട് ചേർന്ന് നിന്നുള്ള പൊതുജനങ്ങളുട പ്രവർത്തനവും പ്രതീക്ഷയുടെ നാമ്പ് മുളപ്പിച്ചു. തിങ്കൾ മുതൽ ബുധൻ വരെ ഉപ്പുതറ ഉത്സവത്തിൻ്റെ ആരവത്തിൽ അമരും.