ചപ്പാത്ത് ചെങ്കര റോഡ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

ഇന്നലെ രാത്രിയിൽ ചെയ്ത ശക്തമാ മഴയിലാണ് റോഡിൻ്റെ സംരക്ഷണ വാൾ നിർമ്മിക്കാൻ കുഴിയെടുത്ത ഭാഗത്ത് റോഡ് ഇടിഞ്ഞ് വീണത്. ചെറു വാഹനത്തിന് കഷ്ടിച്ച് കടന്ന് പോകാനുള്ള ഭാഗമാത്രമാണിപ്പോൾ ബാക്കിയുള്ളത്. ചപ്പാത്ത് ചെങ്കര , ചപ്പാത്ത് കുമിളി , ചപ്പാത്ത് വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലേക്കുള്ള പാതയാണ് തകർന്ന് വീണത്.സ്ഥിരമായി മണ്ണിടിയുന്ന ഭാഗമാണിത്. ഇതിന് പരിഹാരം കാണാനാണ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ച് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടി സ്വീകരിച്ചത്. കരാറുകാരൻ സംരക്ഷണ ഭിത്തി നിർമ്മാണം ആരംഭിക്കുകയും കുഴിയെടുത്തതിന് പിന്നാലെയുണ്ടായ മഴയാണ് വില്ലനായത്.
ദിവസേന സ്കൂൾ ബസുകളും 3 സ്വകാര്യ ബസുകളും സർവ്വീസ് നടത്തുന്ന റോഡാണ് തകർന്ന് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. റോഡിൻ്റെ ഒരു വശം പെരിയാറും മറുവശം പാറയുമാണ് പാറയിൽ നിന്നും വെള്ളം റോഡിന് അടിയിലൂടെ ഒഴുകുന്നതാണ് റോഡ് ഇടിയാൻ കാരണമായത്. കരാറുകാർ വേഗത്തിൽ പണികൾ തീർക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് റോഡ് മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായത്. ഇതോടെ ഇതുവഴിയുള്ള വലിയ വാഹനഗതാഗതം 1 മാസത്തേക്ക് പഞ്ചായത്ത് നിരോധിച്ചു.