അങ്കണവാടികളെ ബാലസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന അങ്കണവാടി ആധുനിക വൽക്കരണ പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു
അങ്കണവാടികളെ ആധുനികവൽക്കരിച്ച് ബാലസൗഹൃദമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് വർണ്ണക്കൂട് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഇതിനായി 20 ലക്ഷത്തി അമ്പത്തിയൊമ്പതിനായിരത്തി നാന്നൂറ്റി പത്തു രൂപയാണ് ഭാഗിയിരിക്കുന്നത് ഇതിന്റെ ബ്ലോക്ക് തല ഉദ്ഘാടനമാണ് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്നത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജോൺ ഉദ്ഘാടനം നിർവഹിച്ചു.
നിലവിൽ പതിമൂന്ന് അങ്കണവാടികളിൽ പദ്ധതി പൂർത്തിയാക്കി. അങ്കണവാടികളുടെ ഭിത്തികൾ പെയിൻറ് ചെയ്തു മനോഹരമാക്കുകയും ഇവിടെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ വരയ്ക്കുകയും കുട്ടികൾ കളിക്കാനായി വിവിധതരം ഉപകരണങ്ങൾ സജ്ജമാക്കുകയും ആണ് പദ്ധതി. സമൂഹത്തിലെ സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്ന അങ്കണവാടികൾ മികച്ച രീതിയിൽ സൗകര്യങ്ങൾ ഒരുക്കി നൽകുക എന്നതും ലക്ഷ്യമാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുസുമം സതീഷ് .ജലജാ വിനോദ്. സബിത ബിനു. ലാലച്ചൻ വെള്ളക്കട .എം ടി മനോജ് .ജോസ് സ്ക്കറിയാ .അന്നമ്മ ജോൺസൺ .പി നിക്സൺ. ഷൈനി റോയ്. രഞ്ജിത്ത് നാഗയ്യ .രാജലക്ഷ്മി .ഷൈല വിനോദ്. തുടങ്ങിയവരും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ അംഗണവാടി വർക്കർമാർ സൂപ്പർവൈസർമാർ എന്നിവർ പങ്കെടുത്തു



