പീരുമേട് സബ് ജില്ലാ കലോത്സവമായ ആരവത്തിന് ഉപ്പുതറ സെൻ്റ് ഫിലോമിനാസ് സ്കൂളിൽ ആരവം ഉയർന്നു

പീരുമേട് സബ്ജില്ലാ കലോത്സവമായ ആരവത്തിന് ഉപ്പുതറ സെൻ്റ് ഫിലോമിനാസ് സ്കൂളിൽ ആരവം ഉയർന്നു. നൂറ് കണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് കലയുടെ മാമാങ്കത്തിന് തിരിതെളിഞ്ഞത്. 90 സ്കൂളുകളിൽ നിന്നായി 5000 ൽപരം കലാപ്രതിഭകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. 11 വർഷത്തിന് ശേഷമാണ് ഉപ്പുതറയിൽ സബ്ജില്ലാ കലോത്സവം എത്തുന്നത്.
വിദ്യാർത്ഥികളുടെ കലയുടെ മാമാങ്കമായ കലോത്സവം ജില്ലാ കലോത്സവത്തിന് മുന്നോടിയായിട്ട് കലയുടെ പരിശോധനയാണ്. അതിനാൽ വിദ്യാർത്ഥികളുടെ കലയുടെ മാമാങ്കം പൊതുജനങ്ങൾ ഏറ്റെടുത്ത് ഗ്രാമത്തിൻ്റ ഉത്സവമാക്കി മാറ്റുകയാണ്. ഇതിൻ്റെ തെളിവാണ് ഉത്സത്തിൻ്റെ തിരിതെളിക്കാൻ നാടാകെ ഒഴുകി എത്തിയത്. നാടിൻ്റെ ഉത്സവത്തിൽ കൊടിയുടെ നിറവും മറന്ന് രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ അണിനിരന്ന് കൈകോർത്ത് പ്രവർത്തനം ഏകോപിച്ചത് സമൂഹത്തിന് തന്നെ മാതൃകയാവുകയു ചെയ്തു.
കലയുടെ ഉപജില്ല മാമാങ്കത്തിൽ കലയുടെ ആരവും തന്നെയായിരുന്നു.സ്കൂൾ അധ്യാപിക സിസ്റ്റർ ദിവ്യ എഴുതി ചിട്ടപ്പെടുത്തിയ സ്വാഗത ഗാനം ഏറെ ശ്രദ്ധയാകർഷിച്ചു.കലയുടെ മാമാങ്കത്തിന് ജില്ലാ പഞ്ചായത്ത പ്രസിഡണ്ട് കെ ടി ബിനു തിരി തെളിയിച്ചു.കലോത്സവത്തിൻ്റെ സുവനീർ സ്കൂൾ പ്രിൻസിപ്പാൾ ജീമോൻ ജേകബ്ബ് എ ഇ ഒ രമേശ് എം ന് നൽകി പ്രകാശനം നൽകി.
ഉപ്പുതറ പഞ്ചായത്ത പ്രസിഡൻ്റ് ജയിംസ് കെ ജെ ഉത്ഘാടന യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ ഡൊമിനിക് കാഞ്ഞിരത്തിനാൽ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റെ ആശാ ആൻ്റെണി പ്രിൻസിപ്പാൾ ജീമോൻ ജേക്കബ്, ജന കൺവീനർ സജിൻ സ്കറിയ, ഫ്രാൻസിസ് അറയ്ക്കപറമ്പിൽ എന്നിവർ പ്രസംഗിച്ചു.