കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കേൾവി ശക്തി ഇല്ലാത്ത യുവാവിന് ശ്രവണസഹായി വാങ്ങി നൽകി

ബാങ്കിംഗ് ബാങ്കിങ്കേതര രംഗങ്ങളിൽ മികച്ച വിജയങ്ങൾ കൈവരിച്ച് മുന്നോട്ടുപോകുമ്പോൾ പൊതുജനങ്ങളെ സേവിക്കാനുള്ള ഒരു അവസരവും പാഴാക്കാതെ ജനോപകാരപ്രദമായ രീതിയിൽ ജീവിതം നയിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് എന്ന് ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി പറഞ്ഞു.
ബാങ്കിലെ ജീവനക്കാരിൽ നിന്നും ചെറിയ തുകകൾ ശേഖരിച്ച് കേൾവി ശക്തിയില്ലാത്ത തോമസുകുട്ടി എന്ന ചെറുപ്പക്കാരന് ശ്രവണസഹായി വാങ്ങി നൽകിക്കൊണ്ടുള്ള യോഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ബാങ്ക് സെക്രട്ടറി ശ്രീ റോബിൻസ് ജോർജ് അധ്യക്ഷത വഹിച്ചു. ബാങ്കിലെ മുഴുവൻ ജീവനക്കാരും യോഗത്തിൽ സംബന്ധിച്ചു.