മുസ്ലിം ലീഗ് ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു

വരാൻപോകുന്ന പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ കൂടുതൽ ശക്‌തിപ്പെടുത്തുക ,തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ക്രമീകരിക്കുക,സംഘടനാ സംവിധാങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക,ന്യുനപക്ഷങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെ പോരാടുക,തദ്ദേശീയ തെരഞ്ഞടുപ്പ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സംസ്ഥാന കമ്മറ്റിയുടെ നിർദേശപ്രകാരം എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരുക്കം 2025 എന്ന പേരിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചുവരുന്നത് .ഇതിന്റെ ഭാഗമായി ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ ശിൽപ്പശാല പൂപ്പാറയിലെ സ്വാകാര്യ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു.മുസിലിംലീഗ് ജില്ലാ പ്രസിഡന്റ് കെ എം എ ഷൂക്കൂർ ശിൽപ്പശാല ഉത്‌ഘാടനം ചെയ്‌തു.
മുസിലിംലീഗ് കാരൻ എന്ന നിലയിൽ എല്ലാവരെയും ചേർത്ത് പിടിക്കാനാണ് നമ്മൾ പേടിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് പി എസ് യൂനസിന്റെ നേതൃത്വത്തിൽ നടന്ന ശിൽപ്പശാലയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് ,കെ എസ് സിയാദ്,എസ് എം ഷെരിഫ്,മുഹമ്മദ് മൗലവി,കെ എം സുധിർ,വി എ ജമാൽ,റ്റി എസ് ഹസ്സൻ,ജബാർ പുത്തൻവീട്ടിൽ,തുടങ്ങിയവർ പങ്കെടുത്തു.