വിവാഹ ഏജൻ്റുമാർക്കും വിവാഹ ഏജൻസികൾക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു

വിവാഹ ഏജൻ്റുമാർക്കും വിവാഹ ഏജൻസികൾക്കുമുള്ള തിരിച്ചറിയൽ കാർഡ് വിതരണമാണ് കട്ടപ്പനയിൽ സംഘടിപ്പിച്ചത് . കട്ടപ്പന അനുഗ്രഹ മാര്യേജ് ബ്യൂറോ ഓഫീസ് ഹാളിൽ വച്ച് നടന്ന വിവാഹ ഏജൻ്റുമാരുടെയും വിവാഹ ഏജൻസികളുടെയും യോഗം കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി മീനാക്ഷി കയ്പ്പള്ളി ഉദ്ഘാടനം ചെയ്തു. നിലവിലെ സാഹചര്യത്തിൽ ഏജന്റ് മാരും ഏജൻസികളും നേരിടുന്ന വിവിധ പ്രതിസന്ധികൾ യോഗത്തിൽ അംഗങ്ങൾ ചർച്ചയാക്കി.
പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും സർക്കാരിന്റെ ഭാഗത്തുനിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല, അസംഘടിത മേഖലയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ വിവാഹ ഏജന്റ് മാർക്കും ലഭ്യമാകാനുള്ള നടപടികൾ ഉണ്ടാക്കാനുള്ള വിഷയത്തിലും ചർച്ചകൾ ഉണ്ടായി.വ്യാജ വിവാഹ ഏജൻ്റുമാർക്കും വിവാഹ ഏജൻസികൾക്കും എതിരെ നിയമനടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് എജൻ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. എം. രവീന്ദ്രൻ വിവാഹ ഏജൻ്റുമാർക്കും വിവാഹ ഏജൻസികൾക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ജില്ല പ്രസിഡൻ്റ് എം.ആർ. അയ്യപ്പൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മിനിമുരളി,ഉഷ ബിനോയ്, പി.ടി. മോഹനൻ, എം.ആർ. രാജു,. ടി. വി. സണ്ണി എന്നിവർ സംസാരിച്ചു.