വണ്ടിപ്പെരിയാർ 55 മൈൽ ജംഗ്ഷൻ വളവിൽ സിമന്റ് ലോറി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി

ബുധനാഴ്ച വെളുപ്പിനെ നാല് മണിയോട് കൂടിയാണ് അപകടം ഉണ്ടായത് തമിഴ്നാട് മധുരയിൽ നിന്നും കൊല്ലത്തേക്ക് സിമന്റുമായി പോയ ലോറിയാണ് വണ്ടിപ്പെരിയാർ 55 ആം മൈൽ ജംഗ്ഷൻ വളവിൽ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് ലോറി റോഡിൽ നിന്നും തെന്നി മാറാൻ കാരണമായത് തുടർന്ന് റോഡിലേക്ക് കയറ്റാൻ ശ്രമിച്ചതിനാൽ വീടിന് മുകളിലേക്ക് വീഴാതെ വൻ അപകടം ഒഴിവാക്കുകയും ചെയ്തു.
വീടിനുള്ളിൽ കുട്ടികളടക്കം അഞ്ചോളം അംഗങ്ങളാണ് താമസിച്ചിരുന്നത് സംഭവത്തെ തുടർന്ന് ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേൽക്കുകയും.ഇതേ സമയം വാഹനം നിർത്തിയശേഷം ഡ്രൈവർ ഇറങ്ങുകയും ചെയ്തു.പിന്നീട് സിമന്റ് എടുക്കാൻ പോയ മറ്റൊരു ലോറിയിൽ അപകടത്തിൽപ്പെട്ട ലോറിയിൽ ഉണ്ടായിരുന്ന സിമന്റ് മാറ്റിയശേഷം കെട്ടി വലിച്ചാണ് ലോറി റോഡിലേക്ക് കയറ്റിയത്.