പീരുമേട് വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം 2024 ഒക്ടോബർ 25 മുതൽ 30 വരെ

പീരുമേട് വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം 2024 ഒക്ടോബർ 25 മുതൽ 30 വരെ തീയതികളിൽ ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലും ഒ എം എൽ പി സ്കൂളിലുമായി നടത്തപ്പെടുകയാണ്. 5000 ത്തിൽപരം കലാപ്രതിഭകളാണ് ഈ കലാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയാണ് കേരള സ്കൂൾ കലോത്സവം.
സ്കൂൾ, ഉപജില്ല, റവന്യൂ ജില്ല, സംസ്ഥാനം എന്നീ നാല് തലങ്ങളിലാണ് ഈ മേള സംഘടിപ്പിക്കപ്പെടുന്നത്.ഇതിൽ പീരുമേട് ഉപജില്ലാതലത്തിലുള്ള മത്സരങ്ങൾക്ക് 14 വർഷങ്ങൾക്ക് ശേഷം വീണ്ടും സെന്റ് ഫിലോമിന ഹൈ സെക്കൻഡറി സ്കൂൾ വേദിയാവുകയാണ്. കലാമേളയുടെ ഉദ്ഘാടനം 2024 ഒക്ടോബർ 24 വ്യാഴാഴ്ച 1 pm ന് സെന്റ് ഫിലോമിനസ് എച്ച് എസ് എസിൽ വെച്ച് നടത്തപ്പെടുന്നു.
ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞിരപ്പള്ളി രൂപത കോപ്പറേറ്റീവ് മാനേജർ റവ. ഫാ.ഡൊമിനിക് ആയിലൂപറമ്പിൽ അനുഗ്രഹപ്രഭാഷണവും നിർവഹിക്കുന്നു. ഇടുക്കി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ എന്നിവർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നു.
ഉദ്ഘാടന സമ്മേളനത്തിനോട് അനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര ഉണ്ടായിരിക്കുന്നതാണ്. 2024 ഒക്ടോബർ 30 ബുധൻ 1 30ന് ആയിരിക്കും സമാപന സമ്മേളനം. പീരുമേട് എംഎൽഎ വാഴൂർ സോമൻ ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന പ്രസ്തുത സമ്മേളനത്തിൽ പീരുമേട് എം രമേശ് മുഖ്യപ്രഭാഷണം നടത്തും.
ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ ജേക്കബിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ അനുഗ്രഹപ്രഭാഷണം നിർവഹിക്കുന്നു. മറ്റു ഉപജില്ല കലോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റു പ്രസ്തുത കലോത്സവത്തിൽ സൗജന്യ ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. ഉപ്പുതറയെ സംബന്ധിച്ചിടത്തോളം ഒരു ഗ്രാമോത്സവം എന്ന നിലയ്ക്ക് ഈ സ്കൂൾ കലോത്സവം മാറും എന്നുള്ളത് ഉറപ്പാണ്.
അതിന്റെ വിജയത്തിനായി സാമൂഹിക സാമുദായിക രാഷ്ട്രീയ പ്രവർത്തകരും അധ്യാപകരും ഒരുപോലെ പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. ജെയിംസ് കെ ജേക്കബ്, ജിമ്മി ജേക്കബ് ,ഫാദർ സിജു പൊട്ടുകുളം, സെമിക് ടോം, പ്രീതി ജെയിംസ് ,ഫ്രാൻസിസ് അറക്കപ്പറമ്പിൽ ,അഡ്വ. അരുൺ പൊടിപ്പാറ, സന്തോഷ് കൃഷ്ണൻ,കലേഷ് കുമാർ കെ,മനു ആന്റണി കുളത്തറ,ഷിനോജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.