സി എച്ച് സി കളെ തരംതാഴ്ത്തിയെന്ന പ്രചരണം അടിസ്ഥാന രഹിതം - സിപിഐ എം

Oct 18, 2024 - 19:32
 0
സി എച്ച് സി കളെ തരംതാഴ്ത്തിയെന്ന പ്രചരണം അടിസ്ഥാന രഹിതം - സിപിഐ എം
This is the title of the web page

സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളെ തരംതാഴ്ത്തിയെന്നും സേവനം ലഘൂകരിച്ചുമെന്നുമുള്ള പ്രചരണവും സമരവും തെറ്റിദ്ധാരണ ജനകമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏതെങ്കിലും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ തസ്തികകള്‍ വെട്ടിക്കുറക്കുകയോ സേവനങ്ങളില്‍ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണം കുറച്ചു എന്ന നിലയിലുള്ള പ്രചരണങ്ങള്‍ പൂര്‍ണമായും അടിസ്ഥാന രഹിതവും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പ്രചരണവുമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ത്രിതല പഞ്ചായത്ത് ഫണ്ടുകള്‍ ഉപയോഗിച്ച് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ പുനഃക്രമീകരണം നടത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. നേരത്തെ ഹെല്‍ത്ത് ബ്ലോക്ക് എന്ന പേരില്‍ പ്രത്യേകം രൂപപ്പെടുത്തിയിരുന്ന സംവിധാനം മാറ്റി റവന്യൂ ബ്ലോക്ക് അടിസ്ഥാനത്തിലാക്കി എന്നത് മാത്രമാണ് ഉണ്ടായിട്ടുള്ള മാറ്റം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പ്രത്യേകിച്ചും പൊതുജനാരോഗ്യ മേഖലയിലെ അവലോകന യോഗങ്ങള്‍ ചേരുന്നതിനും ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്നതിനും ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്രമീകരണം ഉറപ്പു വരുത്തുകയാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്. ഉദാഹരണത്തിന് തൊടുപുഴ, ഇടുക്കി, ഇളംദേശം ബ്ലോക്കുകളിലെ പ്രവര്‍ത്തനം മുട്ടം സിഎച്ച്സിക്ക് കീഴിലായിരുന്നു. ഇപ്പോഴത് ഇടുക്കി ബ്ലോക്കിന്‍റെ പ്രധാന സാമൂഹ്യ ആരോഗ്യ കേന്ദ്രം കഞ്ഞിക്കുഴി സിഎച്ച്സിയും തൊടുപുഴയുടേത് പുറപ്പുഴ സിഎച്ച്സിയും ഇളംദേശം ബ്ലോക്കിന്‍റെ ഇളംദേശം സിഎച്ച്സിയുടെ കീഴിലുമാക്കി മാറ്റുകയാണുണ്ടായത്.

കട്ടപ്പന ബ്ലോക്ക് വണ്ടന്‍മേട് സിഎച്ച്എസിയും, അഴുത ബ്ലോക്ക് വണ്ടിപ്പെരിയാര്‍ സിഎച്ച്സിയും നെടുങ്കണ്ടം ബ്ലോക്ക് രാജാക്കാട് സിഎച്ച്സിയും ദേവികുളം ബ്ലോക്ക് ദേവികുളം സിഎച്ച്സിയും അടിമാലി ബ്ലോക്ക് ചിത്തിരപുരം സിഎച്ച്സിയുടെയും കീഴിലാക്കി മാറ്റി. ചില ബ്ലോക്കുകളില്‍ രണ്ട് സിഎച്ച്സികള്‍ ഉണ്ടായിരുന്നത് അതേപടി നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

റവന്യൂ ബ്ലോക്ക് അടിസ്ഥാനത്തില്‍ ഇപ്പോള്‍ പറഞ്ഞിട്ടുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ കോണ്‍ഫറന്‍സുകള്‍ ചേരണ്ടത് എന്ന മാറ്റം മാത്രമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. നേരത്തെ കഞ്ഞിക്കുഴിയിലെ ജിവനക്കാര്‍ മുട്ടത്തും വാത്തിക്കുടിയിലെ ജീവനക്കാര്‍ ഉപ്പുതറയിലും എത്തേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അതത് ബ്ലോക്കിന്‍റെ കീഴിലാകുന്നതോടെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഏകോപനം പഞ്ചായത്തുകളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആകുന്നു എന്നതാണ് പ്രത്യേകത.

ഉദാഹരണത്തിന് ഇളംദേശം ബ്ലോക്കില്‍ ആരോഗ്യ മേഖലയില്‍ 10 ലക്ഷം രൂപ അനുവദിച്ചാല്‍ നിര്‍വ്വഹണം നടത്തേണ്ടത് തൊടുപുഴ ബ്ലോക്കിനു കീഴിലുള്ള മുട്ടം സിഎച്ച്സിയിലെ ഉദ്യോഗസ്ഥരാണ്. ഇത്തരത്തിലുള്ള സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഒഴിവാക്കി കുറച്ചുകൂടി ജനകീയവും സുതാര്യവുമായി പഞ്ചായത്ത് രാജ് നിയത്തിന്‍റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് പ്രാദേശിക സര്‍ക്കാരുകളുടെ ആരോഗ്യ മേഖലയിലെ ഇടപെടലുകള്‍ സജീവമാക്കുകയാണ് പുനഃക്രമീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ചില സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളെ തരംതാഴ്ത്തിയെന്ന രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പ്രചരണം ജനങ്ങള്‍ തള്ളിക്കളയണമെന്നും അത്യന്തം പ്രയോജനകരമായ പുനഃക്രമീകരണത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow