ലോക ഫാഷന്റെ ഈറ്റില്ലത്തിൽ പാരിസിൽ ഇടുക്കി സ്വദേശിയുടെ കേരള 'ഗ്രാമം' ശ്രദ്ധ നേടുന്നു
ഫാഷന്റെ പെരുമ ഇന്നും നിലനിർത്തിവരുന്ന പാരിസിൽ വ്യത്യസ്തങ്ങളായ ദക്ഷിണേന്ത്യൻ വിഭവങ്ങൾ തയ്യാറാക്കി വിതരണം ചെയ്ത് വിജയം കൈവരിച്ചിരിക്കുന്നു ഇടുക്കി സ്വദേശിയുടെ 'ഗ്രാമം' ഭക്ഷണശാല.മലയാളികളുടെ പാരമ്പര്യ ഭക്ഷണങ്ങൾക്കൊപ്പം ഒരു സ്പെഷ്യൽ ഐറ്റമായി വിളമ്പുന്ന കഞ്ഞിയും കപ്പയും 'ഗ്രാമ' ത്തിൽ സന്ദർശകരായെത്തുന്ന സ്വദേശികളുടെയും വിദേശികളുടെയും നാവുകളിൽ വൈവിദ്ധ്യ രുചികൂട്ടുകളുടെ സ്വാദ് അനുഭവിക്കുന്നതായി അവർ സാക്ഷ്യപ്പെടുത്തുന്നു.
ഭക്ഷണത്തിൻ്റെ രുചിപെരുമ നിറഞ്ഞ് നിൽക്കുന്ന പാരീസിൻ്റെ മണ്ണിൽ 'ഗ്രാമം'തയ്യാറക്കുന്ന വിഭവങ്ങളിൽ ചേർക്കുന്ന ഘടകങ്ങൾ കേരളത്തിന്റെ സ്വന്തം സുഗന്ധവിളക്കൂട്ടുകളിൽ നിന്നുമുള്ളതാണെന്ന പ്രത്യേകതയും ഏറെ ശ്രദ്ധേയമാണ്.ഇന്ത്യൻ വിഭവങ്ങൾ ഫ്രഞ്ച് ജനതയും നിറഞ്ഞ മനസ്സോടെ തൃപ്തിയോടെ ഏറ്റെടുക്കുന്നു.മലയാളിയുടെ ഈ തിളക്കമാർന്ന വിജയം പ്രശസ്ത ഫ്രഞ്ച് വിനോദ സഞ്ചാര വിവരണ മാസികയിലും സാമൂഹ്യ മാധ്യമങ്ങളിലും ഇടംപിടിച്ചതോടെ ദേശ-ഭാഷാ വ്യത്യാസമില്ലാതെ 'ഗ്രാമം' ഏവർക്കും പ്രിയപെട്ടതായത്.
പാരമ്പര്യങ്ങളായ ഫ്രഞ്ച് തനത് വിഭവങ്ങളോടെപ്പം ദക്ഷിണ ഇന്ത്യൻ കൊതിയൂറും ഭക്ഷണ വിഭവങ്ങളും 'ഗ്രാമ' ത്തിൽ ലഭ്യമാക്കുന്നു.വിവിധതരം കേരള - ഹൈദരാബാദ് ബിരിയാണികളും വ്യത്യസ്ത വിഭവങ്ങളുമാണ് പ്രചാരമായിരിക്കുന്നത്. തമിഴ്നാട്ടിലെ പ്രശസ്തവും പ്രസിദ്ധവുമായ ഇഡഡലി - വിവിധങ്ങളായ ദോശ - മസാലദോശ - ഊത്തപ്പം എന്നിവയും കന്നഡ നാടിന്റെ ഉഡുപ്പി ഉപ്പുമാവ് വിഭവങ്ങൾക്കും എന്നും നല്ല തിരക്കാണ് 'ഗ്രാമ'ത്തിൽ അനുഭവപ്പെടുന്നതെന്ന് മലയാളിയുടെ ഗ്രാമത്തിൻ്റെ അമരക്കാരനുമായ റ്റിൻ്റു വ്യക്തമാക്കി.
കുമളി സ്വദേശി പരേതനായ പുളിയ്ക്കപ്പറമ്പിൽ തങ്കച്ചൻ്റെയും LIC ഏജൻ്റായിരുന്ന ഉഷയുടെയും മൂത്ത മകൻ PT റ്റിൻ്റു 2012 ലാണ് പാരീസിലെത്തുന്നത്. പ്രീ ഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം ഇടുക്കിയിലും തേക്കടിയിലും എത്തിയിരുന്ന സ്വദേശ വിദേശ വിനോദ സഞ്ചാരികൾക്ക് ആവശ്യമായ ഗൈയ്ഡിംങ് ജോലിയിൽ തുടക്കുകുറിച്ച റ്റിൻ്റു പോണ്ടിച്ചേരിയിൽ നിന്നും ഫ്രഞ്ച് ഭാഷ സ്വയത്താക്കിയിരുന്നു.
തുടർന്ന് 2009ൽ കുവൈറ്റലെത്തി മാർക്കറ്റിങ് മേഖലയിൽ ജോലിനോക്കി, അവിടെനിന്നും കവൈറ്റ് എയർവേയ്സിൽ ജോലി നോക്കുമ്പോഴാണ് 2014 ൽ പാരീസിലേക്ക് റ്റിന്റു ചുവട് മാറ്റിയത്.ഫ്രഞ്ച് ഭാഷയിൽ തനിക്കുള്ള പ്രാവീണ്യം റ്റിന്റുവിന് ഏറെ സഹായകമായി.ആതിഥ്യമര്യാദ വിഭാഗത്തിൽ ശ്രദ്ധചെലുത്തിയ റ്റിൻ്റു ഹേം സ്റ്റേ ബിസിനസ്സിൽ പാരീസിൽ ചുവിടുറപ്പിച്ചു. താമസ സൗകര്യത്തോടെപ്പം പ്രഭാത ഭക്ഷണവുമെന്ന ആശയത്തിൽ പാരീസിൻ്റെ ചരിത്രവും സൗന്ദ്യര്യവും ആസ്വദിക്കുവാൻ വിവിധ രാജ്യങ്ങളിൽനിന്നും എത്തിയിരുന്ന സഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ടവാനായി റ്റിന്റു.
2023 ജൂൺ മാസമാണ് 10 മുറികളുള്ള ഹോട്ടൽ സമുച്ചയവും റെസ്റ്റോറെന്റും ഏറ്റെടുന്ന് രുചി ദേദങ്ങളുടെ കലവറയ്ക്ക് തുടക്കം റ്റിന്റു കുറിച്ചത്.15 യൂറോയ്ക്ക് ഫ്രഞ്ച് പാരമ്പര്യ ഭക്ഷണവും 10 യൂറേയ്ക്ക് ഇന്ത്യൻ കൊതിയൂറും വിഭവങ്ങളും യഥേഷ്ടം കഴിക്കാനുള സൗകര്യമാണ് 'ഗ്രാമം' റെസ്റ്റാറെൻ്റിൽ ക്രമീകരിച്ചിരിക്കുന്നത്.പാരീസിലെ പ്രശസ്തമായ വിനോദ സഞ്ചാര വാർത്തകൾ കൈകാര്യം ചെയ്യുന്ന മാസികയായ-ബോഷൂർ ബോഗിനി- 'Bonjour Bobigny' ൽ 'ഗ്രാമ'ത്തിൻ്റെ വാർത്ത വന്നതോടെ സ്വദേശ വിദേശ സഞ്ചാരികൾക്കും ഈ കൊച്ചു ഭോജനശാല ഏറെ പ്രിയപ്പെട്ടതായി.
ഇന്ത്യൻ രുചിയുടെ സ്വാദ് പാരീസിൽമാത്രം ഒതുങ്ങി നിന്നില്ല. കഴിഞ്ഞ മാസം 'ഗ്രാമം' റെസ്റ്റോറെൻ്റിൻ്റെ ഒരു ഔട്ട്ലെറ്റ് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളോമ്പോയിൽ ആരംഭിച്ചതായും ശ്രീലങ്കൻ ജനത ഏറെ സന്തോഷത്തോടെ 'ഗ്രാമം' ഏറ്റെടുത്തതായും റ്റിൻ്റു പറഞ്ഞു.വരുംനാളുകളിൽ യൂറോപ്പിൻ്റെ ഇതര മേഖലകളിൽ 'ഗ്രാമം' തുടങ്ങുവാനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചതായും റ്റിന്റു അറിയിച്ചു.
തമിഴ് ജനത നിറഞ്ഞുനിൽക്കുന്ന സിംഗപ്പൂർ, മലേഷ്യ,തുടങ്ങി ഇഗ്ലണ്ട്, ജർമനി, സ്വിറ്റ്‌സർലാണ്ട്, യു എസ് എ എന്നീ രാജ്യങ്ങളിലും ദുബായ് ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും തായ്ലാൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നും 'ഗ്രാമം'റെസ്റ്റോറെൻ്റ് തുടങ്ങുവാൻ വിവിധ സംരംഭകർ താൽപര്യം കാണിച്ചുകൊണ്ടിരിക്കുന്നു.വൃത്തിയും വെടിപ്പുമുള്ള 'ഗ്രാമം' ഭക്ഷണശാല സ്വാദിഷ്ടമായ വൈവിദ്ധ്യ ഭക്ഷണങ്ങൾ നൽകികൊണ്ട് സന്ദർശകരുടെ മനം നിറക്കുന്നതിനൊപ്പം റ്റിന്റുവെന്ന ഇടുക്കിക്കാരനും 'ഗ്രാമം' ഭോജനശാലയും കൂടുതൽ ശ്രദ്ധനേടുന്നു.

